പത്തനംതിട്ടയില്‍ പി.ജെ കുര്യന് ബി.ജെ.പി സ്ഥാനാര്‍ഥിയെന്ന് ദേശാഭിമാനി
തിരുവനന്തപുരം: പത്തനംതിട്ട സീറ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് നേതാവും മുന്‍ രാജ്യസഭ ഉപാധ്യക്ഷനുമായ പി.ജെ കുര്യനെ രംഗത്തിറക്കുമെന്ന് ദേശാഭിമാനി. ഇന്ന് പുറത്തിറങ്ങിയ ദേശാഭിമാനിയുടെ ഒന്നാം പേജിലാണ് ആധികാരികമായി ഒന്നും തന്നെ അവകാശപ്പെടാനില്ലാതെ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കുര്യനുമായി ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ ഫോണില്‍ സ്ഥാനാര്‍ഥിക്കാര്യം ചര്‍ച്ച ചെയ്തതായി ബി.ജെ.പി കേന്ദ്രങ്ങള്‍ സൂചന നല്‍കുന്നതായി വാര്‍ത്തയില്‍ അവകാശപ്പെടുന്നു. എന്നാല്‍ ആര് പറഞ്ഞുവെന്നോ എന്തു പറഞ്ഞുവെന്നോ യാതൊരു സൂചനയും വാര്‍ത്തയിലില്ല.
രണ്ടാഴ്ച മുമ്പാണ് അമിത്ഷാ കുര്യനുമായി സംസാരിച്ചതെത്രെ. എന്നാല്‍ പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥിയാകാന്‍ താത്പര്യമില്ലെന്ന് കുര്യന് മറുപടി നല്‍കിയതായും ഗവര്‍ണര്‍ പദം ഉള്‍പ്പെടെ മറ്റു പദവികളില്‍ താല്പര്യം പ്രകടിപ്പിച്ചതായും വാര്‍ത്തയില്‍ പറയുന്നുണ്ട്.
തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ രംഗത്ത് വരാനുള്ള സന്നദ്ധതയും പി.ജെ കുര്യന് അറിയിച്ചതായും വാര്‍ത്തയില്‍ പറയുന്നു. ഇതിന് ശേഷമാണ് തങ്ങളുടെ പട്ടികയില്‍ 'സര്‍പ്രൈസ് 'സ്ഥാനാര്‍ഥികള്‍ ഉണ്ടാകുമെന്ന് ബി.ജെ.പി കേന്ദ്രങ്ങള്‍ അവകാശപ്പെട്ടതെന്നും വിശദീകരിക്കുന്നു.
രാജ്യസഭാ സീറ്റ് നിഷേധിച്ചതു മുതല്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന കുര്യന് വേണ്ടി ബി.ജെ.പി വല വിരിച്ചിട്ട് കുറച്ചുകാലമായെന്നും അമിത്ഷായുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് പി.ജെ കുര്യനുമേല് സ്ഥാനാര്‍ഥിയാകാന്‍ സമ്മര്‍ദം ഏറിയതായും വാര്‍ത്തയില്‍ സൂചനയുണ്ട്.
കുമ്മനം രാജശേഖരന് ഒഴിയുന്ന മുറയ്ക്ക് മിസോറാം ഗവര്‍ണര്‍ പദവിയും അദ്ദേഹത്തിന് വാഗ്ദാനം ചെയ്തിട്ടുണ്ടെത്രെ. അതേസമയം ഇതേ കുറിച്ച് പി.ജെ കുര്യന് ഇതുവരെ മനസ് തുറന്നിട്ടില്ലെന്നുകൂടി മുന്‍കൂര്‍ ജാമ്യമെടുത്താണ് വാര്‍ത്ത അവസാനിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."