പത്തനംതിട്ടയില്ലാതെ ബി.ജെ.പിയില്‍ 36 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളായി
ന്യൂഡല്‍ഹി: പത്തനംതിട്ടയെ ഒഴിവാക്കി ബി.ജെ.പിയുടെ രണ്ടാമത്തെ സ്ഥാനാര്‍ത്ഥി പട്ടികയും പുറത്തിറങ്ങി. ഇന്നലെ അര്‍ധരാത്രിയാണ് 36 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥി പട്ടിക ബി.ജെ.പി കേന്ദ്ര നേതൃത്വം പുറത്തിറക്കിയത്. ആന്ദ്രപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, ആസാം, മേഖാലയ എന്നിങ്ങനെ അഞ്ചു സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് ഇന്നലെ രാത്രി പുറത്തുവിട്ടത്. ആന്ദ്ര (23) മധ്യപ്രദേശ് (ആറ്), ഒഡീഷ(അഞ്ച്), ആസാം, മേഘാലയ (ഒന്ന്) എന്നീ ക്രമത്തിലാണ് രണ്ടാം ഘട്ടത്തില്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ഥികള്‍. കേന്ദ്രമന്ത്രി ജെ.പി നഡ്ഡയാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.
രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഒഡീഷയിലെ പുരിയിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. ഇവിടെ നിന്ന് ബി.ജെ.പി വക്താവ് സംപിത് പാത്ര ജനവിധി തേടും.
നേരത്തെ തര്‍ക്കത്തിലായ പത്തനംതിട്ടയില്‍ ശ്രീധരന്‍ പിള്ളയുടെയും കെ.സുരേന്ദ്രന്റെയും പേരിലായിരുന്നു തര്‍ക്കം മുറുകിയിരുന്നത്. എന്നാല്‍ ഇതൊന്നുമല്ലാത്ത ഒരു പ്രമുഖ സ്ഥാനാര്‍ഥിയെ ഇവിടെ ഇറക്കുന്നു എന്നാണ് ഒടുവിലായി കേള്‍ക്കുന്നത്. ഇതേക്കുറിച്ച് സംസ്ഥാന നേതൃത്വത്തിനുപോലും അറിവില്ല എന്നതാണ് വിചിത്രമായ കാര്യം. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവും രാജ്യസഭാ ഉപാധ്യക്ഷനുമായ വ്യക്തിയെ ഇറക്കുന്നു എന്ന തരത്തിലും സി.പി.എം അവരുടെ ദിനപത്രത്തില്‍ വാര്‍ത്തയും നല്‍കിയിട്ടുണ്ട്. മറ്റൊരു കോണ്‍ഗ്രസ് നേതാവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായിരുന്ന പ്രയാര്‍ ഗോപാലകൃഷ്ണനും സ്ഥാനാര്‍ഥിയാകില്ലെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്.
അവസാന നിമിഷം ഒഴിവാക്കി കെ സുരേന്ദ്രന് പത്തനംതിട്ട ഉറപ്പിക്കുന്നതായിരുന്നു ധാരണ. പക്ഷെ ചൊവ്വാഴ്ച ചേര്‍ന്ന തെര!ഞ്ഞെടുപ്പ് സമിതിയില്‍ ധാരണ ഉണ്ടായിട്ടും പത്തനംതിട്ടയിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം പിന്നെയും നീളുകയാണ്. പത്തനംതിട്ട സീറ്റിനെ ചൊല്ലി ബി.ജെ.പിയിലെ ചേരിപ്പോരിനിപ്പോഴും അവസാനമായിട്ടില്ലെന്നാണറിയുന്നത്.
പത്തനംതിട്ടയിലെ അനിശ്ചിതത്വത്തിന് പിന്നില്‍ തൃശൂരില്‍ ഇതുവരെ മനസുതുറക്കാത്ത തുഷാറിന്റെ നിലപാടും കാരണമാണ്.
തുഷാര്‍ അവസാന നിമിഷം പിന്മാറിയാല്‍ തൃശൂര്‍ സീറ്റ് ബി.ജെ.പി ഏറ്റെടുത്ത് സുരേന്ദ്രന് നല്‍കാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ പത്തനംതിട്ടയില്‍ ശ്രീധരന്‍ പിള്ള തന്നെ സ്ഥാനാര്‍ത്ഥിയായേക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."