HOME
DETAILS
MAL
പെരിയ കൊലപാതകം: വ്യക്തി വൈരാഗ്യമെന്ന് ക്രൈം ബ്രാഞ്ചും
backup
March 23 2019 | 07:03 AM
കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതകത്തിന് കാരണം രാഷ്ട്രീയ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ വ്യക്തിവൈരാഗ്യം. ക്രൈംബ്രാഞ്ച് സംഘത്തിന്റെ പ്രാഥമിക റിപ്പേര്ട്ടിലാണ് ഈ വിവരമുള്ളത്. നേരത്തെ ഉണ്ടായ രാഷ്ട്രീയ സംഘര്‍ഷത്തില്‍ ഒന്നാം പ്രതി പീതാംബരന്റെ കൈക്ക് പരുക്കേറ്റതിനുള്ള വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മുഖ്യപ്രതി പീതാംബരന് രാഷ്ട്രീയ വൈരം തീര്‍ക്കാന്‍ സുഹൃത്തുക്കളുമായി സംഘം ചേര്‍ന്ന് നടത്തിയ കൊലപാതകം എന്നായിരുന്നു ലോക്കല്‍ പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വിശദമാക്കിയിരുന്നത്.
പ്രതികളായ ഏഴുപേരെയും അറസ്റ്റ് ചെയ്തത് ലോക്കല്‍ പൊലീസാണ്. ഇതിന് ശേഷമാണ് അന്വേഷണ ഏജന്‍സിയും സംഘവും മാറിയത്.
ഫെബ്രുവരി പതിനേഴിന് രാത്രി എട്ട് മണിയോടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."