HOME
DETAILS

രാജ്യമെങ്ങും സൈക്കിൾ ട്രാക്കും ഇ-ബസും വരും: കേരളത്തിലെ അഞ്ച് നഗരങ്ങളും പദ്ധതിയിൽ

  
Laila
October 26 2024 | 06:10 AM

Cycle tracks and e-buses to come all over the country- All five cities in Kerala under the plan

തിരുവനന്തപുരം: രാജ്യത്തെ പ്രമുഖ നഗരങ്ങളിൽ സൈക്കിൾ ട്രാക്കും നടപ്പാതയും ഇലക്ട്രിക് ബസുകളും ഉൾപ്പെടെ വൻ അടിസ്ഥാന വികസന പദ്ധതികൾ വരുന്നു. അടുത്ത വർഷം ആരംഭിക്കുന്ന പദ്ധതിയിൽ സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ പ്രധാന നഗരങ്ങളും ഉൾപ്പെടും. സ്വകാര്യ വാഹനങ്ങളേക്കാൾ പൊതു ഗതാഗതത്തെ ആശ്രയിക്കാൻ ജനങ്ങളെ പ്രേരിപ്പിച്ച് കാർബൺ ബഹിർഗമനം കുറയ്ക്കാനുമാണ് പദ്ധതി നടപ്പാക്കുന്നത്.

ഭാരത് അർബൻ മെഗാബസ് മിഷൻ എന്ന് പേരുള്ള പദ്ധതിയിൽ ഒരു ലക്ഷം ഇലക്ട്രിക് ബസുകളാണ് വിവിധ സംസ്ഥാനങ്ങളിലെത്തുക. ഒന്നേമുക്കാൽ ലക്ഷം കോടി രൂപ മുതൽ മുടക്കിൽ നടപ്പാക്കുന്ന പദ്ധതിയിൽ ആധുനിക ബസ് സ്റ്റോപ്പുകളും ബസ് ടെർമിനലുകളും ബസ് ഡിപ്പോകളും ഉൾപ്പെടുന്നു. അയ്യായിരം കിലോമീറ്റർ നീളമുള്ള സൈക്കിൾ ഓടിക്കാവുന്ന സംവിധാനങ്ങളും ആധുനിക നടപ്പാതകളും പ്രധാന റോഡുകളുടെ ഭാഗമായുണ്ടാകും. പദ്ധതി അടുത്ത വർഷം ആരംഭിക്കാനാണ് ലക്ഷ്യം.

തുടർന്നുവരുന്ന അഞ്ചുവർഷത്തിനകം പൂർത്തിയാക്കും. പത്ത് ലക്ഷത്തിലധികം ജനസാന്ദ്രതയുള്ള നഗരങ്ങളിലാണ് വികസന പദ്ധതികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. രാജ്യത്ത് ആറരക്കോടി നഗരങ്ങളെയാണ് സൈക്കിൾ ട്രാക്കും നടപ്പാതകളുമുൾപ്പെടെ വിവിധ പദ്ധതികൾക്കായി പരിഗണിക്കുന്നത്. സൈക്കിൾ വാടകയ്ക്ക് നൽകുന്ന സംവിധാനവും ഇതിനൊപ്പം നടപ്പാക്കുന്നുണ്ട്.
കേരളത്തിൽ തിരുവനന്തപുരത്തിനു പുറമേ കൊച്ചി, മലപ്പുറം, കോഴിക്കോട്, കൊല്ലം നഗരങ്ങളും പരിഗണിക്കപ്പെടുന്നുണ്ട്.

 തിരുവനന്തപുരം നഗരപരിധിയിൽ 29 ലക്ഷം ജനസാന്ദ്രതയുണ്ടെന്നാണ് കണക്ക്. കൊച്ചിയിൽ 35 ലക്ഷവും കോഴിക്കോട്ട് 42 ലക്ഷവും മലപ്പുറത്ത് 41 ലക്ഷവും കൊല്ലത്ത് 21 ലക്ഷവുമാണ് ജനസാന്ദ്രതയെന്നാണ് കണക്കുകൾ.
പദ്ധതി നിലവിൽ വരുന്നതോടെ സംസ്ഥാനങ്ങളിൽ 60 ശതമാനവും പൊതുഗതാഗതത്തിന്റെ ഭാഗമാകും. 2036ഓടെ ഇത് 80 ശതമാനവും സൈക്കിൾ യാത്രികരുടെയും കാൽനടക്കാരുടെയും എണ്ണം 2030ഓടെ 50 ശതമാനവുമായി ഉയർത്താമെന്നുമാണ് പ്രതീക്ഷ.

ജനങ്ങളിൽ സൈക്കിൾ യാത്രയോട് കൂടുതൽ ആഭിമുഖ്യമുണ്ടാക്കുക, ആരോഗ്യ സംരക്ഷണം എന്ന ലക്ഷ്യവും പിന്നിലുണ്ട്. നഗരങ്ങളിലെ 56 ശതമാനം റോഡുകളും അഞ്ചുകിലോമീറ്ററോ അതിൽ കുറവോ ആണെന്ന് കേന്ദ്ര നഗരവികസന മന്ത്രാലയം കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ചില റോഡുകളിൽ വാഹനഗതാഗതം നിരോധിച്ച് സൈക്കിൾ-കാൽനട യാത്ര മാത്രമാക്കുകയും ചെയ്യും.

 

ഇലക്ട്രിക് ബസിൽ കേരളം മനംമാറ്റുമോ

ഇലക്ട്രിക് ബസുകളോട് ഗതാഗത മന്ത്രിയുൾപ്പെടെ അയിത്തം കൽപിച്ചാൽ കേന്ദ്ര പദ്ധതി കേരളത്തിൽ നടപ്പാകില്ല. 
കഴിഞ്ഞ വർഷം നടപ്പാക്കിയ പി.എം ഇ-ബസ് സേവ പ്രകാരം സംസ്ഥാനങ്ങൾക്ക് പതിനായിരം ഇലക്ട്രിക് ബസുകൾ വിതരണം ചെയ്യാനുള്ള പദ്ധതിയിൽ നിന്ന് കേരളം പിൻമാറിയിരുന്നു.

മറ്റ് സംസ്ഥാനങ്ങളിൽ കേന്ദ്രത്തിൽ നിന്നു ലഭിച്ച ഇലക്ട്രിക് ബസുകൾ ഓടിത്തുടങ്ങിയിട്ടുണ്ട്. മൂന്നു ലക്ഷം ജനസാന്ദ്രതയുള്ള നഗരങ്ങൾക്കായാണ് ഈ പദ്ധതി നടപ്പാക്കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയില്‍ സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്നു: വ്യാജ ഇമെയിലുകള്‍ക്കെതിരെ മുന്നറിയിപ്പ്

uae
  •  11 minutes ago
No Image

ദുബൈയിലെ ഈ പ്രദേശങ്ങളില്‍ ഇ-ബൈക്കുകളും ഇ-സ്‌കൂട്ടറുകളും നിരോധിച്ചു; യുവാക്കളുടെ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമെന്ന് താമസക്കാര്‍

uae
  •  28 minutes ago
No Image

കൊച്ചി ലഹരി കേസ്: റിൻസിയുടെ സിനിമാ ബന്ധങ്ങൾ പൊലീസിനെ ഞെട്ടിച്ചു, നാല് താരങ്ങളെ ഫോണിൽ വിളിച്ച് വിവരം തേടി പൊലീസ്

Kerala
  •  an hour ago
No Image

ബിഹാറില്‍ ബി.ജെ.പി നേതാവിനെ വെടിവെച്ചു കൊന്നു; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം

National
  •  an hour ago
No Image

ജമാഅത്തെ ഇസ്‌ലാമി സത്യസന്ധമല്ല, അമീർ നുണ പറയരുത്; രൂക്ഷ വിമർശനവുമായി ജമാഅത്ത് മുൻ ശൂറ അംഗം ഖാലിദ് മൂസ നദ്‌വി

Kerala
  •  an hour ago
No Image

'വേനല്‍ച്ചൂട് ഉയരുന്നു, കുട്ടികളെ വാഹനത്തില്‍ ഒറ്റയ്ക്കാക്കരുത്'; മുന്നറിയിപ്പുമായി ഫുജൈറ പൊലിസ്

uae
  •  2 hours ago
No Image

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ യുഎസില്‍ എട്ട് ഇന്ത്യക്കാര്‍ അറസ്റ്റില്‍; പിടിയിലായവരില്‍ എന്‍ഐഎ തിരയുന്ന പിടികിട്ടാപ്പുള്ളികളും

International
  •  2 hours ago
No Image

ഇസ്‌റാഈല്‍ സൈന്യത്തെ വിറപ്പിച്ച് ഹമാസ് പോരാളികള്‍; തിരിച്ചടികളില്‍ നിരവധി സൈനികര്‍ക്ക് പരുക്ക്, ടാങ്കുകളും തകര്‍ത്തു

International
  •  2 hours ago
No Image

മരിച്ച സ്ത്രീയെ ജീവിപ്പിക്കാൻ ചാണകത്തിൽ കുഴിച്ചിട്ടു; 24 മണിക്കൂർ കഴിഞ്ഞിട്ടും ജീവൻ വന്നില്ല, വ്യാജ ബാബയെ കയേറ്റം ചെയ്ത് നാട്ടുകാർ

National
  •  2 hours ago
No Image

സമുദ്ര സമ്പത്തിന് പുതുജീവന്‍ നല്‍കി ദുബൈയിലെ കൃത്രിമ പവിഴപ്പുറ്റുകള്‍

uae
  •  2 hours ago