'സുന്ദരമായ മുഖത്ത് വലിയൊരു പാട്'- ഇത്രയും മനോഹരമായ കുന്നിലേക്ക് ഗോവണി സ്ഥാപിച്ചതെന്തിനായിരിക്കും
ടൂറിസം വികസനത്തിന് ഇത്രയും മോശമായൊരു ഉദാഹരണം വേറെയുണ്ടാകുമെന്നു തോന്നുന്നില്ല. മനോഹരമായ, പ്രകൃതി പച്ചവിരിച്ച കുന്നിലേക്ക് വിനോദ സഞ്ചാരികള്‍ക്ക് കയറിച്ചെല്ലാന്‍ ഗോവണി സ്ഥാപിച്ചിരിക്കുകയാണിവിടെ. യു.കെയിലെ നോര്‍ഫോക്കിലാണ് ഏറെ വിവാദത്തിലേക്കു വഴിവെച്ച വികസനം.
65,000 യൂറോ ചെലവഴിച്ചു നിര്‍മിച്ച ഗോവണി ആവശ്യമില്ലായിരുന്നുവെന്നു മാത്രമല്ല, പ്രകൃതി ഭംഗി അപ്പാടെ കളഞ്ഞുവെന്നും വാദിച്ച് പ്രതിഷേധിക്കുകയാണ് പ്രകൃതി സ്‌നേഹികള്‍. ഇരുമ്പുകളും ഫൈബര്‍ ഗ്ലാസുകളും ഉപയോഗിച്ചാണ് ഇത് നിര്‍മിച്ചിരിക്കുന്നത്.
ചിലര്‍ മലമുകളിലേക്ക് സ്‌റ്റെപ്പ് വേണമെന്ന വാദമുള്ളവരാണെങ്കിലും കുറച്ചുകൂടി പ്രകൃതിദത്തമായ ഉപകരണങ്ങള്‍ ഉപയോഗിച്ച് പണിയാമായിരുന്നുവെന്ന് പറയുന്നു. സുന്ദരമായ മുഖത്തെ വലിയൊരു പാട് പോലെയുണ്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഒരാള്‍ പ്രതികരിച്ചത്.
കുന്നിനെ വികൃതിമാക്കിയെന്നാരോപിക്കുന്നവരാണ് അധികവും. 1000 വര്‍ഷത്തെ ചരിത്രത്തെ വികൃതമാക്കിയെന്നും ആരോപിക്കുന്നവരുണ്ട്. പ്രതിഷേധം ശക്തമായതോടെ വിശദീകരണം നല്‍കാന്‍ പാടുപെടുകയാണ് അധികൃതര്‍. സമ്മിശ്ര ഫൈബര്‍ ഗ്ലാസ് കൊണ്ടാണ് ഗോവണി നിര്‍മിച്ചിരിക്കുന്നതെന്നും മെറ്റല്‍ കൊണ്ടല്ലെന്നും അവര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."