ബോര്‍ഡ്, കോര്പറേഷന് സ്ഥാനങ്ങള്‍ക്കായി ഇടതു നേതാക്കള്‍ക്കുമേല്‍ പ്രമുഖരുടെ സമ്മര്‍ദം
കാസര്‍കോട്: ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ബോര്‍ഡ്, കോര്പറേഷന് അംഗങ്ങളാകാന്‍ കാസര്‍കോടെ പ്രമുഖര്‍ ഇടതു നേതാക്കള്‍ക്കു മേല്‍ സമ്മര്‍ദ്ദം തുടങ്ങി.
മുസ്ലിം ലീഗ് നേരത്തെ കൈയാളിയിരുന്നു ന്യൂനപക്ഷ കോര്പറേഷന് പോലുള്ള ഭരണഘടനാ സ്ഥാപനങ്ങളുടെ അംഗങ്ങളാകാനാണ് ചില ഇടതാഭിമുഖ്യമുള്ള പ്രമുഖര്‍ രംഗത്തിറങ്ങിയിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി സജീവമായി രംഗത്തിറങ്ങിയവരാണ് ബോര്‍ഡ്, കോര്പറേഷന് അംഗങ്ങളാക്കണമെന്ന ആവശ്യവുമായി സി.പി.എം നേതാക്കളടക്കമുള്ളവരുടെ അടുത്ത് എത്തിയിരിക്കുന്നത്.
യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലുണ്ടായിരുന്നപ്പോള്‍ കാസര്‍കോട് ജില്ലയിലെ പ്രമുഖ ലീഗ് നേതാക്കള്‍ കോര്പറേഷന്, ബോര്‍ഡ് സ്ഥാനങ്ങളില്‍ നിര്‍ണ്ണായക സ്ഥാനങ്ങളില്‍ ഇരുന്നിരുന്നു. ജില്ലയിലെ ലീഗു നേതാക്കള്‍ക്കു അന്നു യു.ഡി.എഫ് നല്കിയ സ്ഥാനമാനങ്ങള്‍ അതേപടി അനുവദിക്കണമന്നാണ് ചില വ്യവസായ പ്രമുഖര്‍ ഇടതു നേതൃത്വത്തിലെ ചിലരെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇടതു നേതൃത്വം ഇവര്‍ക്കു ഒരു ഉറപ്പും നല്‍കിയിട്ടില്ല.
തെരഞ്ഞെടുപ്പില്‍ കൂടെ നിന്നതിനുള്ള പ്രത്യുപകരമായി ബോര്‍ഡ്, കോര്പറേഷന് അംഗങ്ങളാക്കണമെന്ന ആവശ്യത്തോട് പ്രതികരിക്കാത്തത് ചിലരെ കുപിതരാക്കിയതായും സൂചനയുണ്ട്.
ബോര്‍ഡ്, കോര്പറേഷന് അംഗങ്ങളെ നിശ്ചയിക്കുന്നത് ഇടതുമുന്നണിയുടെ സംസ്ഥാന കമ്മിറ്റിയാണെന്ന ഉത്തരവും ഇവരില്‍ പലരെയും തൃപ്തരാക്കിയിട്ടില്ല. ഇടതുമുന്നണിയിലെ പ്രമുഖ കക്ഷിക്കു ലഭിക്കുന്ന സ്ഥാനങ്ങള്‍ തങ്ങള്‍ക്കു നല്‍കണമെന്ന ആവശ്യമാണ് ചിലര്‍ ഉയര്‍ത്തുന്നത്. ഇവരുടെ ആവശ്യം ഇടതുമുന്നണിയുടെ സംസ്ഥാന കമ്മിറ്റി പരിഗണിക്കാന്‍ ഇടയില്ലാത്തതിലാല് ജില്ലാ നേതൃത്വം വിഷമവൃത്തത്തിലായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."