കുടിശ്ശിക അടയ്ക്കാത്ത സ്ഥാപനങ്ങളുടെ സേവനങ്ങള്‍ നിര്‍ത്തിവയ്ക്കും
ജിദ്ദ: സഊദിയില്‍ വിദേശികളായ തൊഴിലാളികളുടെമേല്‍ സര്‍ക്കാര്‍ നിശ്ചയിച്ച ലെവി കുടിശ്ശിക ഓഗസ്റ്റ് ആദ്യത്തില്‍ അടച്ചിരിക്കണമെന്ന് തൊഴില്‍ സാമൂഹികക്ഷേമ മന്ത്രാലയം നിര്‍ദേശിച്ചു. അതേസമയം ഇതിനകം ലെവി കുടിശ്ശിക അടയ്ക്കാത്ത സ്ഥാപനങ്ങള്‍ക്ക് തൊഴില്‍ സാമൂഹിക വികസന മന്ത്രാലയത്തില്‍ നിന്നുള്ള മുഴുവന്‍ സേവനങ്ങളും നിര്‍ത്തിവയ്ക്കും.
വരുമാന സ്രോതസുകള്‍ വൈവിധ്യവല്‍ക്കരിക്കന്നതിനും സഊദികള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനും ശ്രമിച്ചാണ് സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് ലെവി ബാധകമാക്കിയിരിക്കുന്നത്. സ്വദേശികള്‍ കൂടുതലുള്ള സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് പ്രതിമാസം 300 റിയാലും സ്വദേശികളെക്കാള്‍ വിദേശികള്‍ കൂടുതലുള്ള സ്ഥാപനങ്ങളില്‍ 400 റിയാലുമാണ് സര്‍ക്കാരിന് നല്‍കേണ്ടത്. പല സ്ഥാപനങ്ങളും തുക ഒന്നിച്ചടക്കാന്‍ കഴിയില്ലെന്ന് തൊഴില്‍ മന്ത്രാലയത്തില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ആറു മാസം സമയ പരിധി നല്‍കുകയായിരുന്നു.
ആറു മാസത്തിനിടെ മൂന്ന് ഗഡുക്കളായി അടക്കാനും അനുമതി നല്‍കിയിരുന്നു. സമയ പരിധി ഓഗസ്റ്റില്‍ അവസാനിക്കാനിരിക്കെയാണ് മന്ത്രാലയം കുടിശ്ശിക വരുത്തിയ സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. 2018ന് മുമ്പ് എക്‌സിറ്റില്‍ പോവുകയോ സ്‌പോണ്‍സര്‍ഷിപ്പ് മാറുകയോ ചെയ്തവരുടെ പേരില്‍ ലെവി അടക്കേണ്ടതില്ല. ഒന്നുമുതല്‍ അഞ്ച് വരെ ജീവനക്കാരുള്ള സ്ഥാപനങ്ങളിലെ വിദേശികള്‍ക്ക് ലെവി നല്‍കേണ്ടതില്ലെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ ഒന്നു മുതല്‍ ഒമ്പത് വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങളിലെ നാലു പേര്‍ക്കും ലെവി നല്‍കുന്നതില്‍ ഇളവുണ്ടാകും. എന്നാല്‍ ഈ സ്ഥാപന നടത്തിപ്പുകാര്‍ സ്വദേശികളാവണമെന്നും ഇവര്‍ മറ്റേതെങ്കിലും ജോലികളില്‍ ഏര്‍പ്പെടാന്‍ പാടില്ലെന്നും നിബന്ധനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."