കാലിത്തീറ്റയ്ക്ക് മൊബൈല്‍ ആപ്പും പ്രവാസികള്‍ക്ക് പരിശീലനവും ഉടന്‍
കൊച്ചി: കൊവിഡും ലോക്ക് ഡൗണും കാരണം കര്‍ഷകര്‍ക്ക് നേരിട്ട് ഇടപാടുകള്‍ നടത്താന്‍ സാധിക്കാത്തതിനാല്‍ മൊബൈല്‍ ആപ്പ് വികസിപ്പിക്കാനൊരുങ്ങി പൊതുമേഖലാ കാലിത്തീറ്റ ഉല്‍പാദകരായ കേരള ഫീഡ്‌സ്.
കാലിത്തീറ്റ നേരിട്ട് ഓര്‍ഡര്‍ ചെയ്യാന്‍ കഴിയുന്നതാണ് ഈ ആപ്പെന്ന് ചെയര്‍മാന്‍ കെ.എസ് ഇന്ദുശേഖരന്‍ നായര്‍ പറഞ്ഞു.
ജോലി നഷ്ടപ്പെട്ട് വിദേശരാജ്യങ്ങളില്‍ നിന്ന് മടങ്ങി വരുന്ന പ്രവാസികള്‍ക്ക് ക്ഷീരഫാമുകള്‍ തുടങ്ങാന്‍ വേണ്ടി ജൂലൈ മാസം പരിശീലനം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. 'എന്റര്‍പ്രണേറിയല്‍ വിഗര്‍' എന്നാകും പദ്ധതിയുടെ പേര്. പ്രവാസികള്‍ക്കൊപ്പം ന്യൂജെന്‍ ചെറുപ്പക്കാരെയും ഈ മേഖലയിലേക്ക് കൊണ്ടുവരാനുള്ള ശ്രമമാണിത്. കേരള ഫീഡ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡറും ക്ഷീരകര്‍ഷകനുമായ നടന്‍ ജയറാമിന്റെ സാന്നിധ്യത്തിലായിരിക്കും പരിശീലനമെന്ന് എം.ഡി ഡോ. ശ്രീകുമാര്‍ പറഞ്ഞു.
ലോക്ക്ഡൗണില്‍ ഇളവുകള്‍ ലഭിച്ചതോടെ കോഴിത്തീറ്റയുടെ വിതരണത്തിലെ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നും ഡോ. ശ്രീകുമാര്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."