ഹിമ്മത് ഓൺലൈൻ ക്വിസ് ഗ്രാൻഡ് ഫിനാലെ വിജയികളെ പ്രഖ്യാപിച്ചു
ദമാം: പ്രവാസ ലേകത്തെ വിദ്യാർത്ഥികളെ ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് വഴി നടത്തുന്നതിനു വേണ്ടി ദമാം സമസ്‌ത ഇസ്‌ലാമിക് സെന്റർ (എസ്‌ഐസി) Higher Education Movement for Motivation Activities by Trend (HEMMAT) പദ്ധതിയുടെ ഭാഗമായി ഒരു മാസത്തിലധികമായി നടന്നു വന്ന മെഗാ ക്വിസ് മത്സരത്തിന് സമാപനമായി. എസ്‌ഐസി ദമാം സെൻട്രൽ കമ്മിറ്റി ജനറൽ സിക്രട്ടറി മാഹീൻ വിഴിഞ്ഞം ഗ്രാൻഡ് ഫിനാലെ മത്സര വിജയികളെ പ്രഖ്യാപിച്ചു. സദാ ഫാത്തിമ അബ്ദുൽ റഷീദ് ഒന്നാം സ്ഥാനവും സാലിമ അബ്ദുൽ റഹ്‌മാൻ രണ്ടാം സ്ഥാനവും അബ്ദുൽ മുഹൈമിൻ പിസി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 30 ദിന മത്സരങ്ങളിൽ നിന്ന് മികവ് തെളിയിച്ച 15 മത്സരാർഥികളെ പങ്കെടുപ്പിച്ചു കൊണ്ട് സംഘടിപ്പിച്ച ഗ്രാൻഡ് ഫിനാലെയിലൂടെയാണ് വിജകളെ തെരഞ്ഞെടുത്തത്.
ഗ്രാൻഡ് ഫിനാലെ മത്സര വിജയി പഖ്യാപന സമ്മേളനവും അവലോകന സംഗമവും ഹിമ്മത് സൂം ഓൺലൈൻ മീറ്റിംഗിൽ ഡോ: എച്ച് എ റഹ്‌മാൻ ഉത്ഘാടനം ചെയ്‌തു. അനുദിനം മാറി വരുന്ന മാറ്റങ്ങൾക്ക് അനുസൃതമായി ഉപരിപഠനം ബൗദ്ധികപരമായി സംവിദാനിക്കാൻ രക്ഷിതാക്കളോടും വിദ്യാർത്ഥികളോടും അദ്ദേഹം ഉണർത്തി. അപകടകരമായ അനുകരണങ്ങൾ ശുഭ സൂചകമല്ലാത്ത ഭാവിയെ സൃഷ്‌ടിക്കാനും, മികവുറ്റ പ്രതിഭകളുടെ പിന്നാക്കത്തിനും മാത്രമേ വഴിയൊരുക്കൂ . പഠിതാവിന്റെ അഭിരുചി തിരിച്ചറിഞ്ഞു വേണം ഉപരിപഠന മേഖല തെരഞ്ഞെടുക്കാനെന്നും അദ്ദേഹം പറഞ്ഞു.
ഹിമ്മത് ചെയർമാൻ അബ്‌ദുറഹ്‌മാൻ പൂനൂർ അദ്ധ്യക്ഷത വഹിച്ചു. എസ്‌ഐസി ദമാം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഫവാസ് ഹുദവി പ്രാർത്ഥന നടത്തി. മുജീബ് മാസ്റ്റർ കൊളത്തൂർ ക്വിസ് മത്സരങ്ങളുടെ അവലോകവും മൊയ്‌ദീൻ പട്ടാമ്പി ഹിമ്മത് ഭാവി പാദ്ധതികളുടെ വിശധീകരണവും നടത്തി. എസ്‌ഐസി നാഷണൽ കമ്മറ്റി നേതാക്കളായ ബഷീർ ബാഖവി, ഇബ്രാഹിം ഓമശ്ശേരി, അബു ജിർഫാസ് മൗലവി അറക്കൽ, ടോസ്റ്റ് മാസ്റ്റർ ആഷിഖ് റഹ്‌മാൻ, ഖാദർ വാണിയമ്പലം, ഉമ്മർ വളപ്പിൽ, മുഹമ്മദ് കുട്ടി കോഡൂർ, ഡോ: ആഷിഖ് റഷീദ് കോതമംഗലം, അബ്‌ദുറഹ്‌മാൻ കാസർകോഡ് എന്നിവർ സംസാരിച്ചു. സവാദ് ഫൈസി വർക്കല സ്വഗതവും ബാസിത്ത് പട്ടാമ്പി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."