HOME
DETAILS
MAL
കവാനി അടിച്ചു; പോര്‍ച്ചുഗല്‍ പുറത്ത്
backup
June 30 2018 | 20:06 PM
സോച്ചി: ആവേശം അവസാന നിമിഷം വരെ നീണ്ടു നിന്ന മത്സരത്തില്‍ പോര്‍ച്ചുഗലിനെ തോല്‍പിച്ച് ഉറുഗ്വെ ക്വാര്‍ട്ടറില്‍. 2-1നായിരുന്നു ജയം.
മത്സരത്തിലെ തുടക്കത്തിലെ ഏഴാം മിനിറ്റില്‍ പോര്‍ച്ചുഗലിനെ ഞെട്ടിച്ച് കൊണ്ട് എഡിന്‍ കവാനി ആദ്യ ഗോള്‍ ഉറുഗ്വെക്ക് വേണ്ടി നേടി. ലൂയിസ് സുവാരസില്‍ നിന്നുള്ള പാസ് ഹെഡറിലൂടെ ഗോള്‍ ആക്കുകയായിരുന്നു കവാനി.
എന്നാല്‍ രണ്ടാം പകുതിയിലെ 55-ാം മിനിറ്റില്‍ പെപെ പോര്‍ച്ചുഗലിന് വേണ്ടി ഗോള്‍ നേടിയതൊടെ മത്സരം ആവേശത്തിലായി. എന്നാല്‍ ഇതിന് മറുപടിയായി 62-ാംമിനിറ്റില്‍
കവാനി വീണ്ടും പോര്‍ച്ചുഗലിന്റെ വലകുലുക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."