ഹറമൈൻ ട്രെയിൻ സർവീസ് സെപ്റ്റംബറിൽ
ജിദ്ദ: കൊവിഡ് പ്രതിസന്ധി മൂലം നിറുത്തി വച്ച സഊദിയിലെ അതിവേഗ ട്രെയിനായ ഹറമൈൻ ട്രെയിൻ മക്ക, ജിദ്ദ, റാബിഗ്, മദീന സർവീസുകൾ പുനരാരംഭിക്കാൻ മൂന്നു മാസത്തിലേറെ കാത്തിരിക്കേണ്ടിവരുമെന്ന് സ്ഥിരീകരണം. അടുത്ത സെപ്റ്റംബറിൽ ട്രെയിൻ സർവീസ് പുനരാരംഭിക്കുമെന്ന് ഹറമൈൻ റെയിൽവേ മാനേജ്‌മെന്റ് അറിയിച്ചു.
അതേ സമയം വിശുദ്ധ ഹറം വിശ്വാസികൾക്കു മുന്നിൽ തുറന്നുകൊടുക്കാത്തതും ഉംറയും സിയാറത്തും നിർത്തിവെച്ചതുമാണ് ഹറമൈൻ ട്രെയിൻ സർവീസ് പുനരാരംഭിക്കാൻ കാലതാമസമുണ്ടാക്കുന്നത്കാലതാമസമുണ്ടാക്കുന്നതെന്ന് ബന്ധപ്പെട്ടവ൪ അറിയിച്ചു.
മക്ക, മദീന നഗരങ്ങൾക്കിടയിൽ കൂടുതൽ യാത്രക്കാർക്ക് സേവനം നൽകാനും യാത്രക്കാരിൽ നിന്നുള്ള വലിയ ആവശ്യം നിറവേറ്റാനും സർവീസുകളുടെ ശേഷി ഉയർത്താൻ ശ്രമിച്ചുവരികയാണ്.
ഏറ്റവും ഉയർന്ന മാനദണ്ഡങ്ങൾക്ക് അനുസൃതമായി ശേഷി ഉയർത്താനുള്ള പദ്ധതി നടപ്പാക്കാൻ ജൂലൈ, ഓഗസ്റ്റ് മാസങ്ങൾ പ്രയോജനപ്പെടുത്തും. ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കുന്നതിനെ കുറിച്ച് ഓഗസ്റ്റിൽ അറിയിക്കും. ഹറമൈൻ റെയിൽവേ വെബ്‌സൈറ്റ് വഴി ടിക്കറ്റ് ബുക്കിംഗിനും ടിക്കറ്റ് വാങ്ങാനും അവസരമൊരുക്കുമെന്നും ഹറമൈൻ റെയിൽവേ മാനേജ്‌മെന്റ് പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ച മുതൽ റിയാദ്-ദമാം റൂട്ടിൽ സഊദി റെയിൽവേയ്‌സ് ഓർഗനൈസേഷനും റിയാദ്, മജ്മ, അൽഖഹീം, ഹായിൽ സ്റ്റേഷനുകൾക്കിടയിൽ സൗദി റെയിൽവേ കമ്പനിയും ട്രെയിൻ സർവീസുകൾ പുനരാരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."