കൗതുക കാഴ്ച്ചയായി കാട്ടിക്കരകുന്നിലെ ലോക കപ്പിന്റെ കൂറ്റന്‍ മാതൃക
മാള: കാല്‍പന്ത് കളിയുടെ ആവേശം നേഞ്ചേറ്റിയ കാട്ടിക്കരകുന്നിലെ ഫുട്‌ബോള്‍ പ്രേമികള്‍ ഒരുക്കിയ ലോക കപ്പിന്റെ മാതൃകയിലുള്ള കൂറ്റന്‍ കൗതുക കാഴ്ചയായി.
പത്തടി ഉയരത്തിലാണ് കാട്ടിക്കരകുന്നിലെ ഏതാനും ചെറുപ്പക്കാന്‍ ലോക കപ്പിന്റെ മാതൃകയൊരുക്കി വഴിയോരത്ത് സ്ഥാപിച്ചത്.
കാട്ടിക്കരകുന്ന് സ്വദേശികളായ സുധീഷ് പ്രസാദ്, സുദീര്‍ , സതീഷ് ചേര്‍ന്നാണ് ദിവസങ്ങളുടെ പ്രയത്‌നത്തിനൊടുവില്‍ വേള്‍ഡ് കപ്പിന്റെ മാതൃക തീര്‍ത്തത് .
ഇരുമ്പ് കമ്പിയുടെ ഫ്രൈമാണ് ആദ്യം ഉണ്ടാക്കിയത്. ശേഷം അതില്‍ ഇരുമ്പ് നെറ്റ് ചുറ്റി. അതിനു മുകളില്‍ ചാക്കിന്റെ ആവരണം ഉണ്ടാക്കിയ ശേഷമാണു സിമന്റും പ്ലാസ്റ്റര്‍ ഓഫ് പാരീസും ഉപയോഗിച്ചു വേള്‍ഡ് കപ്പിന്റെ മാതൃകയില്‍ കൂറ്റന്‍ ട്രോഫി നിര്‍മിച്ചത്.
വാട്ടീ പെയിന്റ് ഉപയോഗിച്ചാണ് കപ്പ് മനോഹരമാക്കിയത്. കാട്ടിക്കരകുന്നില്‍ അടുത്ത കാലത്ത് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിനരികില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന വേള്‍ഡ് കപ്പ് ഫുട്‌ബോളിന്റെ മാതൃകയിലുള്ള കൂറ്റന്‍ ട്രോഫിക്കു 60 കിലോ ഭാരം വരുമെന്നാണ് നിര്‍മാണം നടത്തിയവര്‍ പറയുന്നത്.
കാട്ടിക്കരകുന്നില്‍ സ്ഥാപിക്കുന്നതിനു മുന്‍പ് വാദ്യ മേളങ്ങളുടേയും ആര്‍പ്പ് വിളികളുടേയും അകമ്പടിയോടെ ആഘോഷമായി നാട്ടുകാര്‍ വാഹനത്തില്‍ നാടുനീളെ പ്രദര്‍ശനം നടത്തിയിരുന്നു.
ലോക കപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ നാടെങ്ങും ആവേശം പകരുന്നതിനിടയില്‍ ഏതാനും ചെറുപ്പക്കാര്‍ അവരുടെ കരവിരുതില്‍ തീര്‍ത്ത കൂറ്റന്‍ ലോക കപ്പ് ഫുട്‌ബോള്‍ ട്രോഫിയുടെ മാതൃക ആളുകള്‍ നോക്കി കാണുന്നത് അത്ഭുതത്തോടെയാണ്.
കാട്ടിക്കരകുന്നിലെ ഹൈമാസ്റ്റ് ലൈറ്റിനരികില്‍ സ്ഥാപിച്ചതിനാല്‍ രാത്രിയിലും കണ്ണഞ്ചിപ്പിക്കുന്ന പ്രകാശത്തില്‍ കുളിച്ച് നില്‍ക്കുന്ന ലോക കപ്പിന്റെ കൂറ്റന്‍ മാതൃക അപൂര്‍വ കാഴ്ചാനുഭവമാണ് പ്രദേശവാസികള്‍ക്കു നല്‍കുന്നത് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."