ഷാര്‍ജ രാജ്യാന്തര ഖുര്‍ആന്‍ മത്സരം: ദാറുല്‍ഹുദാ വിദ്യാര്‍ഥികള്‍ മാറ്റുരയ്ക്കും
ചെമ്മാട്: യു.എ.ഇ സുപ്രിം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നിയന്ത്രണത്തിലുള്ള അല്‍ ഖാസിമിയ്യ യൂനിവേഴ്സിറ്റിയില്‍ നടക്കുന്ന അഞ്ചാമത് രാജ്യാന്തര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് മത്സരത്തില്‍ ഇത്തവണ ഇന്ത്യയില്‍നിന്ന് ദാറുല്‍ഹുദാ ഇസ്ലാമിക് സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ മാറ്റുരയ്ക്കും.
ഇന്നുമുതല്‍ നാലു ദിവസങ്ങളിലായി അല്‍ ഖാസിമിയ്യ സര്‍വകലാശാലാ കാംപസില്‍ നടക്കുന്ന മത്സരത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നൂറുക്കണക്കിന് വിദ്യാര്‍ഥികളാണ് മാറ്റുരയ്ക്കുക. ഖുര്‍ആന്‍ മനഃപാഠമാക്കിയ വിവിധ ഇസ്ലാമിക സര്‍വകലാശാലകളിലെ ഡിഗ്രിതല വിദ്യാര്‍ഥികള്‍ക്കിടയില്‍ നടക്കുന്ന മത്സരം 27ന് സമാപിക്കും.ദാറുല്‍ഹുദായിലെ ഡിഗ്രി അവസാന വര്‍ഷ വിദ്യാര്‍ഥി ഹാഫിള് അഹ്മദ് സാലിം കാളികാവ്, രണ്ടാം വര്‍ഷ വിദ്യാര്‍ഥി ഹാഫിള് നഫീസുദ്ദീന്‍ കൊല്ലം, ഒന്നാം വര്‍ഷ വിദ്യാര്‍ഥി ഹാഫിള് മുഹമ്മദ് സ്വാലിഹ് കാവനൂര്‍ എന്നിവരാണ് ദാറുല്‍ഹുദായെ പ്രതിനിധീകരിച്ച് മത്സരിക്കുന്നത്.
മത്സാര്‍ഥികള്‍ക്ക് ദാറുല്‍ഹുദാ അധ്യാപകരും മാനേജ്മെന്റ് പ്രതിനിധികളും വിദ്യാര്‍ഥികളും ചേര്‍ന്ന് യാത്രയയപ്പ് നല്കി. സംഗമം വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി ഉദ്ഘാടനം ചെയ്തു. ഡിഗ്രി പ്രിന്‍സിപ്പല്‍ സി. യൂസുഫ് ഫൈസി, യു. ശാഫി ഹാജി ചെമ്മാട്, ഡോ.യു.വി.കെ മുഹമ്മദ്, കെ.സി മുഹമ്മദ് ബാഖവി, എം.കെ ജാബിറലി ഹുദവി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."