വിജയവഴിയില്‍ 'കൈയെത്തും ദൂരത്ത് '
കോഴിക്കോട്: ഇന്നു ജില്ല മറ്റൊരു ചരിത്രത്തിനുകൂടി സാക്ഷിയാകും. ജില്ലയിലെ ഭിന്നശേഷിക്കാര്‍ക്കുള്ള മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് വിതരണത്തിന്റെ രണ്ടാംഘട്ടം പൂര്‍ത്തിയാകുന്നതോടെയാണ് കോഴിക്കോട് ചരിത്രത്തിലിടം നേടുക. 1300 പേര്‍ക്കാണ് കോഴിക്കോടിനെ ഭിന്നശേഷി സൗഹൃദ ജില്ലയാക്കി മാറ്റാന്‍ ജില്ലാ ഭരണകൂടം ആരംഭിച്ച 'കൈയെത്തും ദൂരത്ത് ' പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി സര്‍ട്ടിഫിക്കറ്റും ഐ.ഡി കാര്‍ഡും വിതരണം ചെയ്യുന്നത്.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഒന്നാംഘട്ടമായി 2404 പേര്‍ക്ക് മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റും 747 ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തിരുന്നു. എന്നാല്‍ രണ്ടാംഘട്ടവും പൂര്‍ത്തിയാകുന്നതോടെ ജില്ലയില്‍ ആകെ 3704 ഭിന്നശേഷിക്കാര്‍ക്കാണ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാവുക. ഇതോടെ കോഴിക്കോടിനെ ഭിന്നശേഷി സൗഹൃദ ജില്ലയാക്കുകയെന്ന ഉദ്യമത്തോടെ തുടങ്ങിയ 'കൈയെത്തും ദൂരത്ത് ' എന്ന ജില്ലാ ഭരണകൂടത്തിന്റെ സ്വപ്ന പദ്ധതിയുടെ പ്രവര്‍ത്തനങ്ങളുടെ രണ്ടാംഘട്ടത്തിന് വിജയകരമായ സമാപ്തിയാകും.
വിതരണോദ്ഘാടനം ഇന്നു സാമൂഹികനീതി-ആരോഗ്യ മന്ത്രി കെ.കെ ശൈലജ നിര്‍വഹിക്കും. വെള്ളിമാട്കുന്ന് ജെ.ഡി.ടി ഇസ്ലാം ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ എക്സൈസ്-തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന് അധ്യക്ഷനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."