നടീലിനു യന്ത്രങ്ങള്‍കിട്ടാറില്ല; കര്‍ഷകര്‍ പ്രതിസന്ധിയില്‍
കൊടുവായൂര്‍ : കൃഷിഭവനുകള്‍തോറും തൊഴില്‍സേനയും ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ വാടകക്ക് നടീല്‍യന്ത്രങ്ങളും വിതരണം കാര്യക്ഷമമല്ലാത്തതിനാല്‍ കാവലര്‍ഷം ശക്തമായിട്ടും വളര്‍ന്ന് വലുതായ നെല്‍ചെടികളെ നട്ടുപിടിപ്പിക്കുവാന്‍ തൊഴിലാളികളേയും യന്ത്രങ്ങളും കിട്ടാതെ കര്‍ഷകര്‍ നെട്ടോട്ടമോടുന്നു. പെരുവെമ്പിലും കൊടുവായൂരിലുമായി അന്‍പതേക്കറിലധികം നെല്‍പാടങ്ങള്‍ നട്ടുപിടിപ്പിക്കാനാകാതെ കര്‍ഷകര്‍ പ്രതിസന്ധിയിലായി. നടീല്‍യന്ത്രങ്ങള്‍ പാടശേഖരങ്ങള്‍ മുഖേന വാടകക്ക് നല്‍കുന്നുണ്ടെങ്കിലും എല്ലാവര്‍ക്കും കൃത്യമായി ലഭിക്കാത്തതാണ് പ്രതിസന്ധികള്‍ക്ക് കാരണമായതെന്ന് പാടശേഖരസമിതി ഭാരവാഹികള്‍ പറഞ്ഞു. കൃഷിഭവനുകളില്‍ നടീല്‍യന്ത്രത്തിനായി വാടകക്കുള്ള അപേക്ഷകള്‍ കെട്ടികിടന്നിട്ടും യന്ത്രം ലഭിക്കാത്തവര്‍ ആന്ധ്രാ സ്വദേശികളെ ഇറക്കി നടീല്‍ അരംഭിച്ചെങ്കിലും ഇവര്‍ ഒരാഴ്ച്ചമാത്രം കൊടുവായൂര്‍മേഖലയില്‍ പണിയെടുത്ത് എറണാകുളത്തേക്കുപോയി. ഇത് കര്‍ഷകര്‍ക്ക് വീണ്ടും തിരിച്ചടിയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."