HOME
DETAILS
MAL
പച്ചതേങ്ങ സംഭരണത്തിന് തുടക്കമായി
backup
July 12 2016 | 20:07 PM
പട്ടാമ്പി : പട്ടാമ്പി മുനിസിപ്പാലിറ്റിയുടെയും,കൃഷിഭവന്റെയും ആഭിമുഖ്യത്തില്‍ സംസ്ഥാസര്‍ക്കാര്‍ നടപ്പാക്കുന്ന പച്ചതേങ്ങ സംഭരണത്തിന്റെ ഉദ്ഘാടനം പട്ടാമ്പി നഗരസഭ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നഗരസഭാചെയര്‍മാന്‍ കെ.പി വാപ്പുട്ടി ഉദ്ഘാടനം ചെയ്തു.
നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ സി.സംഗീത അദ്ധ്യക്ഷനായി. അഗ്രികള്‍ച്ചര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ സജീവ് ഗോപീകൃഷ്ണ പദ്ധതി വിശദീകരണം നടത്തി. കൃഷി ഓഫീസര്‍ ജോസഫ് റെഫിന് ജഫ്രി, വികസന സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്മാന് സി അബ്ദുള്‍ ഹഖീം റാസി, കൗണ്‍സിലര്‍മാരായ കെ.എസ്.ബി.എ തങ്ങള്‍, മോഹനസുന്ദരന്‍, ഉമ്മര്‍ പാലത്തിങ്ങല്‍, കൃഷ്ണവേണി, അബ്ദുള്‍ ജബ്ബാര്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."