തെരുവുനായ ആക്രമണം; കോഴി കര്‍ഷകര്‍ ആശങ്കയില്‍
പെരുമ്പാവൂര്‍: തെരുവു നായ്ക്കളുടെ ആക്രമണത്തില്‍ അശമന്നൂരിലെയും സമീപ പ്രദേശങ്ങളിലേയും കോഴികര്‍ഷകര്‍ ഭീതിയില്‍. പുളിയ്ക്കപ്പടി, പുളിയ്ക്കല്‍ പുത്തന്‍പുര അജയന്റെ 1500ല്‍ പരം കോഴിക്കുഞ്ഞുങ്ങളെ കഴിഞ്ഞ ദിവസം പുലര്‍ച്ചെ തെരുവു നായ്ക്കളുടെ ആക്രമണത്തില്‍ ചത്തു.
കോഴിയെ വളര്‍ത്തുന്ന ഷെഡ്ഡ് പൊളിച്ച് അകത്തു കയറിയ നായ്ക്കള്‍ ഭൂരിഭാഗം കുഞ്ഞുങ്ങളെയും കടിച്ചു കുടഞ്ഞെറിഞ്ഞു. രണ്ട് ഷെഡ്ഡുകളിലായി 20 ദിവസം പ്രായമുള്ള 3000 കോഴിക്കുഞ്ഞുങ്ങളാണ് ഉണ്ടായിരുന്നത്.
ഏകദേശം 90,000 രൂപയ്ക്കുമേല്‍ നഷ്ടം ഉണ്ടായിട്ടുണ്ട്. അശമന്നൂര്‍ ഗ്രാമപഞ്ചായത്ത് ഒന്‍പതാം വാര്‍ഡില്‍ തെരുവുനായ്ക്കളുടെ ശല്യം അതിരൂക്ഷമാണെന്ന് കോഴികര്‍ഷകര്‍ വ്യക്തമാക്കി. ബാങ്ക് ലോണെടുത്തും സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നു വായ്പയെടുത്തും തുടങ്ങിയ, കോഴി വ്യവസായത്തിന് വന്‍ ഭീഷണിയാണ് തെരുവുനായ്ക്കള്‍ ഉയര്‍ത്തുന്നത്.
ഇവയെ വന്ധ്യംകരണത്തിനു വിധേയമാക്കി കോഴി വ്യവസായത്തെ സംരക്ഷിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."