ഇരുമ്പുഴി മഹല്ല് സഊദികമ്മിറ്റി 36ാമത് വാര്‍ഷികം ആഘോഷിച്ചു
റിയാദ്: ഇഹപര വിജയത്തിന്റെ നിദാനം എല്ലാറ്റിനുമുപരി ഒരാളുടെ സ്വഭാവ വൈശിഷ്ട്യമാണെന്നും പ്രവാചക നിയോഗം തന്നെ സ്വഭാവ വൈശിഷ്ട്യത്തിന്റെ പൂര്‍ത്തീകരണത്തിനായിരുന്നുവെന്നും പ്രമുഖ പ്രഭാഷകന്‍ മുസ്തഫ ഹുദവി പറഞ്ഞു. ജിദ്ധ ഷറഫിയയിലെ സഫീറോ റെസ്റ്റാറന്റ് ഓഡിറ്റോറിയത്തില്‍ ഇരുമ്പുഴി മഹല്ല് സൗദി കമ്മിറ്റിയുടെ 36 ആമത് വാര്‍ഷിക യോഗത്തില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് കെ.എം മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സഫീര്‍ മേച്ചേരി വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 1983 മാര്‍ച്ച് 25നു ജിദ്ദയിലെ ബാബുമക്കയില്‍ രൂപീകരിച്ച മഹല്ല് കമ്മിറ്റിയുടെ ഹ്രസ്വ ചരിത്രം കെ.എം മുസ്തഫ അവതരിപ്പിച്ചു. വി.വി അഷ്‌റഫ്, കെ.എം.എ ലത്തീഫ്, എന്‍.കെ അബ്ദുറഹ്മാന്‍, ഡോ. കെ.എം. അഷ്‌റഫ് സംസാരിച്ചു. പി.എന്‍. ഫിറോസ് നയിച്ച കുട്ടികളുടെ പ്രോഗ്രാമും ചിത്രരചന മത്സരവും പി. കെ. മുസ്തഫ നയിച്ച മുതിര്‍ന്ന വര്‍ക്കുള്ള ക്വിസ് പ്രോഗ്രാമും ശ്രദ്ധേയമായിരുന്നു. ജിദ്ദയില്‍ നിന്നും 10, 12 ക്ലാസുകള്‍ പൂര്‍ത്തിയാക്കിയ മഹല്ലിലെ മുഴുവന്‍ വിദ്യാര്‍ഥികളെയും യോഗം ആദരിച്ചു.
സി.കെ അഷ്‌റഫ്, സി.ടി സാദിക്ക്, സി.കെ ഇര്‍ഷാദ്, എം. ശറഫുദ്ധീന്‍, സി.കെ മൊയ്തീന്‍കുട്ടി, നാണത്ത് മുഹമ്മദ്, എം.എ കരീം. കെ. നജീര്‍, കെ.ടി സാദത്ത്, കെ മജീദ്, പി.കെ ശിഹാബ്, പി.എന്‍ ഫിറോസ്, പി.കെ സിദ്ധീഖ്, പി.കെ മുസ്തഫ, പി.എന്‍ അക്ബര്‍, കെ.ടി മാലിക് എന്നിവര്‍ കുടുംബസംഗമ പ്രോഗ്രാമുകള്‍ക്ക് നേതൃത്വം നല്‍കി. ജോയിന്റ് സെക്രട്ടറി റഷീദ് നാണത്ത് എല്ലാവരെയും സദസ്സിലേക്കു ഊഷ്മളമായി സ്വാഗതം ചെയ്തു. സി.ടി സാദിക്ക് നന്ദിയും പറഞ്ഞു. 2019-20 വര്‍ഷത്തേക്കുള്ള പുതിയ 30 അംഗ പ്രവര്‍ത്തക സമിതി അംഗങ്ങളെയും പരിപാടിയില്‍ വെച്ച് തിരഞ്ഞെടുത്തു. സി.കെ. കുഞ്ഞിമുഹമ്മദ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."