'ജാഗരണം 2017'; മേഖലാ തലങ്ങളില്‍ പ്രചരണം തുടങ്ങി
കല്‍പ്പറ്റ: മെയ് രണ്ടു, മൂന്ന് തിയതികളില്‍ വാളാട് ഉമറലി തങ്ങള്‍ നഗറില്‍ നടക്കുന്ന എസ്.വൈ.എസ് ജില്ലാ ദ്വിദിന ക്യാംപിന്റെ ഒരുക്കങ്ങള്‍ തുടങ്ങി.
ജില്ലയിലെ 14 മേഖലാ തലങ്ങളിലാണ് പ്രചാരണം ആരംഭിച്ചത്. ക്യാംപിന്റെ മുന്നോടിയായി മേഖലാ തലങ്ങളില്‍ തദ്കിറ ഏകദിന ക്യാംപുകള്‍ സംഘടിപ്പിച്ചു.
14 മേഖലാ ഭാരവാഹികളും ജില്ലാ കൗണ്‍സിലര്‍മാരും ഒത്തുചേരുന്ന ദ്വിദിന ക്യാംപ് ഒരു വര്‍ഷത്തെ പ്രവര്‍ത്തന പദ്ധതികള്‍ക്ക് രൂപം നല്‍കും. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി താഴെ പറയും പ്രകാരം ഭാരവാഹികള്‍ക്ക് ചുമതല നല്‍കി. ഇബ്‌റാഹിം ഫൈസി പേരാല്‍ (കല്‍പ്പറ്റ, പൊഴുതന ) പി സുബൈര്‍ ഹജി (പനമരം), സി.പി ഹാരിസ് ബാഖവി ( മാനന്തവാടി, തലപ്പുഴ), എം അബ്ദുറഹ്മാന്‍ ഹാജി (കമ്പളക്കാട്), കെ മുഹമ്മദ് കുട്ടി ഹസനി (വെള്ളമുണ്ട), കെ.എ നാസര്‍ മൗലവി (സു. ബത്തേരി, പടിഞ്ഞാറത്തറ), ഇ.പി മുഹമ്മദലി (മീനങ്ങാടി), കെ കുഞ്ഞമ്മദ് (തരുവണ), പി മുജീബ് ഫൈസി (മേപ്പാടി), കെ.സി.കെ തങ്ങള്‍(റിപ്പണ്‍), ഹാരിസ് ബനാന (അമ്പലവയല്‍).
യോഗത്തില്‍ ഇബ്‌റാഹിം ഫൈസി പേരാല്‍ അദ്ധ്യക്ഷനായി. സി.പി ഹാരിസ് ബാഖവി, എം.അബ്ദുറഹിമാന്‍, ഇ.പി മുഹമ്മദലി, പി.സുബൈര്‍, മുജീബ് ഫൈസി, ഹാരിസ് ബനാന, എടപ്പാറ കുഞ്ഞമ്മദ്, സി അബ്ദുല്‍ ഖാദിര്‍, കെ മുഹമ്മദ് കുട്ടി ഹസനി, കെ.എ നാസിര്‍ മൗലവി സംബന്ധിച്ചു
എ.കെ ഇബ്‌റാഹിം ഫൈസി ചെയര്‍മാനും കെ.സി അബ്ദുള്ള മൗലവി കണ്‍വീനറും കുന്നോത്ത് ഇബ്‌റാഹിം ഹാജി ട്രഷററുമായ സംഘാടക സമിതിയുടെ നേതൃത്വത്തില്‍ വാളാട് സംയുക്ത മഹല്ലുകളിലെ പ്രവര്‍ത്തകര്‍ പരിപാടി വന്‍വിജയമാക്കാനുള്ള ഒരുക്കത്തിലാണ് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."