HOME
DETAILS
MAL
എന്‍ജിനീയറിങ് വിദ്യാര്‍ഥി കുളത്തില്‍ മുങ്ങിമരിച്ചു
backup
March 24 2019 | 19:03 PM
കൊടകര(തൃശൂര്‍): കൂട്ടുകാരോടൊപ്പം കാരൂര്‍ ശ്രീ ശങ്കരനാരായണ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വയനാട് സ്വദേശിയായ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥി മുങ്ങി മരിച്ചു. സഹൃദയ എന്‍ജിനീയറിങ് കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥി അശ്വിന് ജോസ് (21) ആണ് മുങ്ങി മരിച്ചത്.
ഞായറാഴ്ച വൈകിട്ട് ആറു മണിയോടെ ആയിരുന്നു സംഭവം. കൊടകരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഏഴു സുഹൃത്തുക്കളോടൊപ്പമായിരുന്നു അശ്വിന് കുളിക്കാനെത്തിയത്. മാനന്തവാടി, ഇടവക, മച്ചുകുഴിയില്‍ ജോസിന്റെ മകനാണ് അശ്വിന് ജോസ്.
മൃതദേഹം ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രി മോര്‍ച്ചറിയില്‍.മാതാവ്: ജോളി. സഹോദരന്: ആഷിന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."