HOME
DETAILS
MAL
ഖത്തറില്‍ തൊഴില്‍ നിയമത്തില്‍ ഭേദഗതി. വേതനം നല്കുന്നതില് വീഴ്ച വരുത്തിയാല്‍ ശിക്ഷ
backup
June 03 2020 | 16:06 PM
ദോഹ: ഇന്ന് ചേര്‍ന്ന ഖത്തര്‍ മന്ത്രിസഭാ യോഗം ഖത്തറില്‍ തൊഴില്‍ നിയമത്തില്‍ ഭേദഗതി വരുത്തി. 2004ലെ 14ാം നമ്പര്‍ നിയമത്തില്‍ ഭേദഗതി വരുത്തുന്ന കരട് നിയമത്തന് മന്ത്രിസഭ അംഗീകാരം നല്കി.
തൊഴിലാളികളുടെ ആരോഗ്യ, സുരക്ഷാ കാര്യങ്ങള്‍, താമസ സൗകര്യം, വേതന സംരക്ഷണം എന്നിവ കാര്യക്ഷമമാക്കുന്നതാണ് ഭേദഗതി. ഇതു പ്രകാരം, തൊഴിലാളികള്‍ക്ക് നിശ്ചിത നിലവാരത്തിലുള്ള ഭവന സൗകര്യം ഒരുക്കിയില്ലെങ്കില്‍ ഇത് ക്രിമിനല്‍ കുറ്റമായി കണക്കാക്കും. ജോലിക്കാരുടെ വേതനവും മറ്റ് ആനുകൂല്യങ്ങളും കൃത്യമായി നല്‍കാത്ത തൊഴിലുടമയ്ക്കുള്ള പിഴ വലിയ തോതില്‍ വര്‍ധിപ്പിക്കാനും പുതിയ നിയമം നിര്‍ദേശിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."