വെള്ളാപ്പള്ളിയെ വിമര്‍ശിച്ച് സുധീരന്; ഡി. സുഗതന് ഇറങ്ങിപ്പോയി
ആലപ്പുഴ: എസ്.എന്‍.ഡി.പി യോഗം ജന. സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വിമര്‍ശിച്ച് മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍നിന്ന് മുന്‍ എം.എല്‍.എ ഡി. സുഗതന് ഇറങ്ങിപ്പോയി. വെള്ളാപ്പള്ളിയെ കുറ്റം പറഞ്ഞതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. വെള്ളാപ്പള്ളിയെ ചീത്ത വിളിക്കുന്നിടത്ത് താന്‍ ഇരിക്കേണ്ട കാര്യമില്ലെന്ന് സുഗതന് പറഞ്ഞു. എസ്.എന്‍ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗമാണ് സുഗതന്.
വാര്‍ത്താസമ്മേളനത്തിന് പിന്നാലെ നടന്ന ഡി.സി.സി യോഗത്തില്‍ സുധീരന് പൊട്ടിത്തെറിച്ചു. പാര്‍ട്ടിയില്‍ യൂദാസുകളുണ്ടെന്നും പാര്‍ട്ടിയെ ഒറ്റു കൊടുക്കുന്ന ഇവരെ ഒഴിവാക്കണമെന്നും സുധീരന് പറഞ്ഞു. സി.പി.എമ്മിനെയും ബി.ജെ.പിയെയും സഹായിക്കുന്നവരാണ് ഇക്കൂട്ടരെന്നും അദ്ദേഹം പറഞ്ഞു. എപ്പോഴും അഭിപ്രായം മാറ്റി വിശ്വാസ്യത നഷ്ടപ്പെടുത്തുന്നയാളാണ് വെള്ളാപ്പള്ളി എന്നാണ് സുധീരന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. വ്യക്തിപരമായി ആരോടും വിദ്വേഷമില്ല. വെള്ളാപ്പള്ളിയുടെ നിലപാടുകളോടാണു വിയോജിപ്പ്. മഹാരഥന്മാര് ഇരുന്ന സ്ഥാനത്തിരിക്കുന്നയാളുടെ വിശ്വാസ്യത നഷ്ടപ്പെടുന്നത് വേദനാജനകമാണ്. വെള്ളാപ്പള്ളി എസ്.എന്‍.ഡി.പി യോഗത്തെ തെറ്റായ ദിശയില്‍ കൊണ്ടുപോകുന്നുവെന്നും സുധീരന് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."