HOME
DETAILS
MAL
നീന്തല്‍ക്കുളം നിര്‍മിക്കാന്‍ സ്ഥലം സൗജന്യമായി നല്കി
backup
April 16 2017 | 20:04 PM
പേരാമ്പ്ര: നൊച്ചാട് പഞ്ചായത്തിലെ വെള്ളിയൂരില്‍ നീന്തല്‍ക്കുളം നിര്‍മിക്കാന്‍ വേണ്ടി കൊടക്കല്‍ അബൂബക്കര്‍ ഹാജിയുടെ കുടുംബാഗങ്ങള്‍ സ്ഥലം സൗജന്യമായി നല്കി. സ്ഥലത്തിന്റെ പ്രമാണം അബൂബക്കര്‍ ഹാജിയുടെ മകന് അബ്ദുല്‍ ലത്തീഫില്‍ നിന്ന് ജില്ലാ പഞ്ചായത്ത് മെമ്പര്‍ എ.കെ ബാലന് ഏറ്റുവാങ്ങി. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.എം കഞ്ഞിക്കണ്ണന്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് പി.എന്‍ ശാരദ, വി. സത്യന്, എം.കെ അമ്മദ്, എം.കെ ഫൈസല്‍, എം.കെ ചെക്കോട്ടി, എടവന സുരേന്ദ്രന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."