HOME
DETAILS
MAL
ദേവിക സര്‍ക്കാര്‍ എടുത്തുചാട്ടത്തിന്റെ രക്തസാക്ഷി: ചെന്നിത്തല
backup
June 04 2020 | 01:06 AM
തിരുവനന്തപുരം: പബ്ലിസിറ്റി ക്രേസ് മൂത്ത സര്‍ക്കാര്‍ സംസ്ഥാനത്തെ യഥാര്‍ഥ കാര്യങ്ങളൊന്നും കണക്കിലെടുക്കാതെ നടത്തിയ എടുത്തുചാട്ടത്തിന്റെ രക്തസാക്ഷിയാണ് വളാഞ്ചേരിയില്‍ ജീവനൊടുക്കിയ ദേവികയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഈ സംഭവത്തിന് ഉത്തരവാദി സര്‍ക്കാരാണ്.
സര്‍ക്കാരിനെ വെള്ളപൂശുന്നതിനും കുറ്റം കുട്ടിയുടെ തലയില്‍ തന്നെ ചാര്ത്തിക്കൊടുക്കുന്നതിനുമുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടത്തുന്നത്.
വിദ്യാഭ്യാസ വകുപ്പിന് വീഴ്ചപറ്റിയിട്ടില്ലെന്നും കുട്ടിയോട് നേരത്തെ ഹെഡ്മാസ്റ്റര് സംസാരിച്ചിരുന്നുവെന്നും ഡി.ഡിയെക്കൊണ്ട് റിപ്പോര്‍ട്ട് വാങ്ങിച്ചിരിക്കുകയാണ്.
മരണത്തിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് സര്‍ക്കാരിന് അങ്ങനെ കൈകഴുകി രക്ഷപ്പെടാനാകില്ലെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."