കൊവിഡ് ബാധിച്ച് നിറംമാറിയ ചൈനീസ് ഡോക്ടര്‍ മരിച്ചു
ബെയ്ജിങ്: കൊവിഡ് ബാധിച്ച ശേഷം ശരീരത്തിന് ഇരുണ്ടനിറമായി മാറിയ വുഹാനിലെ ഡോക്ടര്‍ ഹു വെയ്ഫെങ് നാലു മാസത്തെ ചികിത്സയ്ക്കൊടുവില്‍ മരണത്തിന് കീഴടങ്ങി. കൊവിഡ് പിടിപെട്ട് ചികിത്സയില്‍ കഴിയവെ കരള്‍ പ്രവര്‍ത്തനരഹിതമായതോടെയാണ് ശരീരത്തിന്റെ നിറം മാറിയത്.
യൂറോളജിസ്റ്റായിരുന്ന ഹു കൊവിഡ് ആദ്യമായി കണ്ടെത്തിയ വുഹാനിലെ സെന്‍ട്രല്‍ ആശുപത്രിയില്‍ രോഗികളെ ചികില്സിച്ചുവരുകയായിരുന്നു. ജനുവരിയിലാണ് ഇദ്ദേഹത്തിന് വൈറസ് ബാധിച്ചത്. മാര്‍ച്ച് 14ന് ഇദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായിരുന്നു.
എന്നാല്‍ ഏപ്രില്‍ 22ന് രോഗം ഗുരുതരമാവുകയായിരുന്നു. വുഹാന്‍ സെന്‍ട്രല്‍ ആശുപത്രിയില്‍ നിന്ന് കൊവിഡ് ബാധിച്ച് മരിക്കുന്ന ആറാമത്തെ ഡോക്ടറാണ് ഹു. സമാനമായി ശരീരത്തിന്റെ നിറം മാറിയ മറ്റൊരു ഡോക്ടറായ യി ഫാന്‍ കൊവിഡ് ഭേദമായി മെയ് ആറിന് ഡിസ്ചാര്‍ജ് ചെയ്തിരുന്നു. അതേസമയം ഡോക്ടറുടെ മരണം ചൈനക്ക് തിരിച്ചടിയായെന്നും ഭരണകൂടത്തിനെതിരായ പ്രതിഷേധം ഉയര്‍ത്തിയതായും വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."