വെള്ളാഞ്ചിറയിലെ രണ്ട് വീടുകളില്‍ മോഷണം; പത്ത് പവന്‍ കവര്‍ന്നു
പാപ്പിനിശ്ശേരി: വെളളാഞ്ചിറയിലെ രണ്ട് വീടുകളില്‍ ഇന്നലെ രാത്രിയില്‍ നടന്ന മോഷണത്തില്‍ പത്തുപവന്‍ ആഭരണങ്ങളും പണവും നഷ്ടമായി. കോലത്ത് വയല്‍ വെള്ളാഞ്ചിറ റോഡില്‍ മടത്തില്‍ ഹൗസില്‍ നളിനിയുടെ വീട്ടില്‍ നിന്നാണ് ഏഴ് പവന്‍ ആഭരണങ്ങളും 40,000 രൂപയും നഷ്ടപ്പെട്ടത്. ഇന്നലെ രാത്രി വീടിന്റെ ടെറസിനു മുകളില്‍ ഏണിവച്ച് കയറി മുകള്‍ ഭാഗത്തെ വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തു കടന്നത്. വീടിന്റെ അകത്ത് തന്നെ സൂക്ഷിച്ചിരുന്ന അലമാരയുടെ താക്കോല്‍ എടുത്താണ് സ്വര്‍ണവും പണവും കവര്‍ന്നത്. പുതിയതായി വാങ്ങിയ ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന അലമാരയിലെ വസ്ത്രങ്ങളെല്ലാം വാരി വലിച്ചിട്ട നിലയിലാണ്. വീട് പൂട്ടി ചെറുകുന്ന് അമ്പലത്തിലെ ഉത്സവത്തിന് ശേഷം യോഗശാലയിലെ ബന്ധുവിന്റെ വീട്ടിലേക്ക് പോയപ്പോഴാണ് മോഷണം നടക്കുന്നത്. ഫിംഗര്‍ പ്രിന്റ്, ഡോഗ് സ്‌ക്വാഡ് തുടങ്ങിയവ സ്ഥലത്തെത്തി പരിശോധന നടത്തി. വീട്ടുടമസ്ഥയുടെ പരാതിയില്‍ കണ്ണപുരം പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ധര്‍മകിണര്‍ വെള്ളാഞ്ചിറ റോഡിലെ ചൈത്രം പി സന്തോഷിന്റെ വീട്ടില്‍ നടന്ന മോഷണത്തില്‍ മൂന്ന് പവന്‍ ആഭരണങ്ങള്‍ നഷ്ടമായി. വിദേശത്തിന് നിന്ന് അവധിക്കായി നാട്ടിലെത്തിയ സന്തോഷ് വയനാട്ടില്‍ പോയ സമയത്താണ് മോഷണം നടക്കുന്നത്. വീടിന്റെ മുന്‍ഭാഗത്തെ ഗേറ്റിന്റെയും വാതിലിന്റെയും പൂട്ട് പൊളിച്ചാണ് കള്ളന്‍ അകത്തു കടന്നത്. വീടിനുള്ളില്‍ തന്നെ സൂക്ഷിച്ചിരുന്ന താക്കോല്‍ ഉപയോഗിച്ച് മരത്തിന്റെ അലമാര തുറന്ന് സ്വര്‍ണം കവരുകയായിരുന്നു. വീട്ടിലെ ഷെഡില്‍ സൂക്ഷിച്ചിരുന്ന കാര്‍ റോഡിന്റെ പുറത്തേക്ക് വലിച്ചിഴച്ചു കൊണ്ടു പോയി മോഷ്ടിക്കാനുള്ള ശ്രമവും നടന്നിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ വളപട്ടണം പൊലിസ് കേസേടുത്ത് അന്വേഷണം തുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."