ഫ്രാന്‍സിലെ കുപ്രസിദ്ധ കുറ്റവാളി ജയിലില്‍ നിന്ന് ഹെലികോപ്റ്ററില്‍ രക്ഷപ്പെട്ടു
പാരീസ്: ഫ്രാന്‍സിലെ കുപ്രസിദ്ധ കുറ്റവാളി റെഡോയന് ഫെയ്ഡ് ജയിലില്‍ നിന്ന് ഹെലികോപ്റ്റര്‍ വഴി രക്ഷപ്പെട്ടു. പാരീസ് ജയിലില്‍ നിന്നാണ് 46കാരനായ ഫെയ്ഡ് രക്ഷപ്പെട്ടതെന്ന് ഫ്രഞ്ച് അധികൃതര്‍ പറഞ്ഞു.കവര്‍ച്ചാ കേസില്‍ ഫെയ്ഡിനെ 25 വര്‍ഷത്തെ തടവിന് വിധിച്ചിരുന്നു. കവര്‍ച്ചാ ശ്രമത്തിനിടെ പൊലിസുകാരന് കൊല്ലപ്പെട്ട കേസിലാണിത്.
ഞായറാഴ്ച രാവിലെ 11.30ന് ജയിലില്‍ കൂടെയുണ്ടായിരുന്ന മൂന്ന് സഹപ്രവര്ത്തകരെക്കൂട്ടി സുരക്ഷാ ഉദ്യോഗസ്ഥരെ ബന്ദികളാക്കിയതിനുശേഷമാണ് ജയില്‍ചാട്ടം. തുടര്‍ന്ന് ജയില്‍ മുറ്റത്തിറങ്ങിയ ബെല്‍ജിയം രജിസ്ട്രേഷനുള്ള ഹെലികോപ്റ്ററില്‍ കയറി ഫെയ്ഡ് രക്ഷപ്പെടുകയായിരുന്നു. സമീപ പ്രദേശമായ ഗൊനസ്സെയിലൂടെ സഞ്ചരിച്ച ഹെലികോപ്റ്റര്‍ പിന്നീട് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയെന്ന് പൊലിസ് പറഞ്ഞു. ഹെലികോപ്റ്റര്‍ കത്തിച്ച ശേഷം കാര്‍ മാര്‍ഗം ഫെയ്ഡ് രക്ഷപ്പെട്ടുവെന്നാണ് കരുതുന്നത്.
ഫ്രാന്‍സിലെ ഏറ്റവും കുപ്രസിദ്ധ കുറ്റവാളിയായ ഫെയ്ഡ് 2013 ഏപ്രിലില്‍ ജയില്‍ ചാടിയിരുന്നു. നാല് സുരക്ഷാ ഉദ്യോഗസ്ഥരെ തടവിലാക്കി നിരവധി വാതിലുകള്‍ തകര്‍ത്താണ് അന്ന് രക്ഷപ്പെട്ടത്. ആറ് ആഴ്ച്ചക്ക് ശേഷം പാരീസില്‍വച്ച് വീണ്ടും പിടിയിലാവുകയായിരുന്നു. കുറ്റകൃത്യങ്ങളിലേക്കുള്ള തന്റെ പ്രവേശനം സംബന്ധിച്ച് 2009ല്‍ ഫെയ്ഡ് പുസ്തകം രചിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."