HOME
DETAILS
MAL
കിങ് ഫൈസൽ അവാർഡുകൾ സമ്മാനിച്ചു
backup
March 25 2019 | 15:03 PM
റിയാദ്: ലോകോത്തര ബഹുമതികളിലൊന്നായ കിങ് ഫൈസൽ അവാർഡുകൾ കൈമാറി. വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ സഊദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവാണ് പ്രൗഢഗംഭീര സദസ്സിൽ അവാർഡ് ജേതാക്കൾക്ക് പുരസ്‌കാരം സമ്മാനിച്ചത്. ഇസ്‌ലാമിക സേവനം, സയൻസ്, മെഡിസിൻ, അറബി ഭാഷ സാഹിത്യം എന്നീ അഞ്ചു മേഖലകളിൽ മികച്ച സംഭാവനകളർപ്പിച്ച ആറു പേരെയും ഇസ്‌ലാമിക സേവനത്തിന് സുഡാനിലെ ഇന്റർനാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് ആഫ്രിക്കയുമാണ് 41 ആമത് അവാർഡിന് അർഹരായത്. സർട്ടിഫിക്കറ്റും 200 ഗ്രാം തൂക്കമുള്ള 24 കാരറ്റ് സ്വർണമെഡലും ഏഴ് ലക്ഷത്തി അമ്പതിനായിരം റിയാലുമടങ്ങുന്നതാണ് പുരസ്‌കാരം.
മൊറോക്കോ തലസ്ഥാനമായ റബാത്തിലെ മുഹമ്മദ് അഞ്ചാമൻ യൂണിവേഴ്‌സിറ്റിയിലെ ഡോ. അബ്ദുൽ അലി മുഹമ്മദ് വദ്ഗീരി, കയ്‌റോ യൂണിവേഴ്‌സിറ്റിയിലെ ഡോ. മഹ്മൂദ് ഫഹ്മി ഹിജാസി (അറബി ഭാഷ സാഹിത്യം), അമേരിക്കയിലെ ഹാർവാർഡ് മെഡിക്കൽ സ്‌കൂളിലെ പ്രൊഫസർ ബിയോറൻ റീനോ ഓൾസൻ, വാഷിംഗ്ടൺ യൂണിവേഴ്‌സിറ്റിയിലെ സ്റ്റീവൻ ടീറ്റെൽബൗം ( മെഡിസിൻ അസ്ഥി ശാസ്ത്രം), അമേരിക്കയിലെ ടെക്‌സസ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. അലൻ ജോസഫ് ബാർഡ്, കിംഗ് അബ്ദുല്ല സയൻസ് ആന്റ് ടെക്‌നോളജി യൂണിവേഴ്‌സിറ്റി ഗവേഷണ വിഭാഗം മേധാവിയായിരുന്ന പ്രൊഫ. ജോൺ എം.ജെ ഫ്രേഷറ്റ് (രസതന്ത്രം), എന്നിവരും ഇസ്‌ലാമിക സേവനത്തിന് സുഡാനിലെ ഇന്റർനാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് ആഫ്രിക്കയുമാണ് അവാർഡിന് അർഹരായത്.
റിയാദിലെ ഫൈസലിയ ഹോട്ടലിലെ അമീർ സുൽത്താൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സൽമാൻ രാജാവിന്റെ ഉപദേഷ്ടാവും കിംഗ് ഫൈസൽ ഫൗണ്ടേഷൻ സി.ഇ.ഒയുമായ മക്ക ഗവർണർ ഖാലിദ് അൽഫൈസൽ രാജകുമാരൻ ആമുഖ പ്രഭാഷണം നടത്തി. സെക്രട്ടറി ജനറൽ ഡോ. അബ്ദുൽ അസീസ് അൽസബൈൽ അധ്യക്ഷത വഹിച്ചു.
1979 ൽ അവാർഡ് പ്രഖ്യാപനം മുതൽ ഇതുവരെ 43 രാജ്യങ്ങളിൽ നിന്നായി 253 പേർക്കാണ് അവാർഡ് വിതരണം ചെയ്തത്. 2015 ൽ ഇന്ത്യയിൽ നിന്നും സാക്കിർ നായിക്ക് അവാർഡിന് അർഹനായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."