HOME
DETAILS
MAL
മദീനയിൽ മസ്ജിദുന്നബയിൽ സ്ത്രീകളുടെ സന്ദർശന സമയത്തിൽ മാറ്റം വരുത്തി
backup
March 25 2019 | 15:03 PM
മദീന: മദീനയിലെ പ്രവാചക പള്ളിയിൽ വനിതകളുടെ സന്ദർശന സമയത്തിൽ ഇന്നലെ മുതൽ മാറ്റം വരുത്തി. മദീന ഹറം കാര്യാലയമാണ് സ്ത്രീകളുടെ സന്ദർശന സമയത്തിൽ വരുത്തിയതായി അറിയിച്ചത്. പുതിയ സമയക്രമത്തിൽ നേരത്തെയുള്ളതിനേക്കാൾ കൂടുതൽ സമയം സ്ത്രീകൾക്ക് റൗദയിൽ നമസ്‌കാരത്തിനും സന്ദർശനത്തിനും ലഭിക്കും. പുതിയ സമയ ക്രമീകരണം ഞായറാഴ്ച മുതൽ നിലവിൽ വന്നു.
രാവിലെ സൂര്യോദയം മുതൽ ദുഹർ നമസ്‌കാരത്തിന്റെ ഒരു മണിക്കൂർ മുമ്പ് വരെയും രാത്രി ഇശാ നമസ്‌കാരാനന്തരം ഫജർ നമസ്‌കാരത്തിന്റെ ഒരു മണിക്കൂർ മുൻപ് വരെയും ദീർഘിച്ച സമയം സ്ത്രീകൾക്ക് ഇനി മുതൽ റൗദയിൽ കഴിയാം. സ്ത്രീ സന്ദർശകരുടെ ആധിക്യം കണക്കിലെടുത്താണ് സമയക്രമത്തിൽ മാറ്റം വരുത്തിയതെന്നും ഹറം കാര്യാലയം വ്യക്തമാക്കി.
നേരത്തെ, മുമ്പ് സുബ്ഹി നിസ്കാരത്തിനും ഉച്ചക്കും രാത്രി നിസ്സ്കാരത്തിന് ശേഷവും ഏതാനും മണിക്കൂറുകള്‍ മാത്രമാണ് സ്ത്രീകൾക്ക് റൗദയിൽ സമയം അനുവദിച്ചിരുന്നത്. കുറഞ്ഞ സമയം മാത്രമായതിനാൽ ഈ സമയങ്ങളില്‍ സ്ത്രീകളുടെ കടുത്ത തിരക്കും അനുഭവപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് പുതിയ സമയക്രമീകരണം നടത്താൻ ഹറം കാര്യാലയ അധികൃതർ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."