ആന ചെരിഞ്ഞത് പാലക്കാടെന്നറിഞ്ഞിട്ടും തിരുത്താതെ മേനകാ ഗാന്ധി, പഴി മുഴുവന്‍ വനം വകുപ്പിന്: മലപ്പുറത്തിനെതിരായ സംഘടിത ക്യാംപയിന് പിന്നില്‍ സംഘ് പരിവാറെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പാലക്കാട് ആന കൊല്ലപ്പെട്ട സംഭവത്തില്‍ രൂക്ഷമായ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.മലപ്പുറത്തിനെതിരെ പേരെടുത്ത് പറഞ്ഞു സംഘടിതമായ ക്യാപംയിനാണ് ദേശീയ തലത്തില്‍ നടത്തുന്നതെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്ര മന്ത്രിമാരടക്കമുള്ളവരാണ് വസ്തുതാ വിരുദ്ധമായ ക്യാംപയിന്‍ നടത്തുന്നത്. കേരളത്തെയും മലപ്പുറത്തെയും അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമം. 'സത്യത്തെ മറച്ചുപിടിക്കാന്‍ കള്ളങ്ങളും അര്‍ധസത്യങ്ങളും നിറയ്ക്കുകയാണ്. ചിലര്‍ വര്‍ഗീയമായി ചിത്രീകരിക്കുന്നു. ഇത് കേരളത്തിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാനുള്ള ശ്രമങ്ങളാണ്. അത് അനുവദിച്ചുകൊടുക്കാനാവില്ലെന്നും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാലക്കാട്ടെ മണ്ണാര്‍ക്കാടുവെച്ചാണ് ആന പടക്കം കഴിച്ചുചരിഞ്ഞത്. വസ്തുത ഇതായിരിക്കേയാണ് മലപ്പുറത്തിനുനേര്‍ക്കു ആരോപണമുന്നയിക്കുന്നത്. കൊവിഡ് 19 നേരിടുന്നതില്‍ കാണിച്ച പ്രതിരോധത്തിന് കേരളത്തിന് ലഭിച്ച ഖ്യാതിയെ ഇല്ലാതാക്കി കളയാമെന്നും വിദ്വേഷം പടര്‍ത്താമെന്നും ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് വ്യാമോഹമാണെന്നാണ് പറയാനുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ആന ചരിഞ്ഞത് മലപ്പുറത്താണെന്നു പറഞ്ഞത് വനം വകുപ്പില്‍ നിന്നും ലഭിച്ച വിവര പ്രകാരമാണെന്നായിരുന്നു സംഭവം വിവാദമായപ്പോള്‍ ആരോപണവുമായെത്തിയ ബി.ജെ.പി നേതാവ് മേനകാ ഗാന്ധിയുടെ മലക്കം മറിച്ചില്‍. സ്ഥലം എവിടെയാണെന്നത് പ്രസക്തമല്ലെന്നു പറഞ്ഞ മേനക എന്നാല്‍ സംഭവം നടന്നത് മലപ്പുറത്തല്ലെന്നു തിരുത്താനോ പറ്റിയ തെറ്റ് തിരുത്താനോ തയാറായിട്ടില്ലെന്നതും ശ്രദ്ധേയമാണ്. മലപ്പുറത്തിനുനേരെയുള്ള സംഘടിത ക്യാംപയിനാണെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായത്തെ ശരിവെക്കുകയാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."