ലൈംഗികാരോപണത്തില്‍ പ്രതിക്കൂട്ടിലായി ക്രിസ്തീയ സഭകള്‍
കോഴിക്കോട്: ലൈംഗികാരോപണം ക്രിസ്തീയ സഭകള്‍ക്ക് തലവേദനയാകുന്നു. ഓര്‍ത്തഡോക്‌സ് സഭയും സിറോ മലബാര്‍ സഭയുമാണ് ഇപ്പോള്‍ വിവാദത്തില്‍ അകപ്പെട്ടിരിക്കുന്നത്.
മലയാളിയായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തന്നെ ബലാത്സംഗം ചെയ്‌തെന്ന് കാണിച്ച് കന്യാസ്ത്രീ നല്‍കിയ പരാതി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മറച്ചുവെച്ചെന്ന പരാതിയാണ് സിറോ മലബാര്‍ സഭയെ ഇപ്പോള്‍ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. വൈദികനെതിരേ നല്‍കിയ പരാതി പോലും മറച്ചുവെക്കുന്നുവെന്ന ആരോപണമാണ് സഭയെ പ്രതികൂട്ടിലാക്കുന്നത്.
ഭാര്യയെ വൈദികര്‍ പീഡിപ്പിച്ചുവെന്ന മല്ലപ്പള്ളി ആനിക്കാട് സ്വദേശിയുടെ പരാതിയാണ് ഓര്‍ത്തഡോക്‌സ് സഭയെ പ്രതികൂട്ടിലാക്കിയത്. കുമ്പസാരത്തിനിടയില്‍ നടത്തിയ ഏറ്റുപറച്ചില്‍ ഉപയോഗിച്ച് ബ്ലാക്കുമെയില്‍ ചെയ്തു എന്ന ആരോപണം സഭയുടെ മതപരമായ ചടങ്ങുകള്‍ വരെ ലൈംഗിക ചൂഷണത്തിനായി ഉപോയിഗിക്കുന്നുവെന്ന കാര്യമാണ് വെളിപ്പെടുന്നത്. വൈദികര്‍ക്കെതിരേ ആരോപണം ഉയര്‍ന്നതോടെ സമാന അനുഭവമുള്ള പലരും സഭക്കും പൊലിസിനും പരാതി നല്‍കനൊരുങ്ങുകയാണ്. പീഡനവിവരം പുറത്തുവന്നതിനെതുടര്‍ന്ന് പൗരോഹിത്യ വന്ധ്യംകരണം സാധ്യതയും തെറ്റിദ്ധാരണയും എന്ന പേരില്‍ സാമൂഹിക മാധ്യമത്തില്‍ ജോയ്മാത്യു രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."