ദേവിക യാത്രയായത് മരണത്തെ ഇഷ്ടപെടുന്നുവെന്നെഴുതിവെച്ച്, മരണത്തില്‍ മറ്റു കാരണങ്ങള്‍ കണ്ടെത്താന്‍ കഴിയില്ലെന്നു പിതാവ്
മലപ്പുറം: പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ ദേവിക യാത്രയായത് മരണത്തെ ഇഷ്ടപെടുന്നുവെന്നെഴുതിവെച്ച്, എന്നാല്‍ മകള്‍ക്ക് മറ്റു യാതൊരു മാനസിക പ്രശ്നങ്ങളുമുണ്ടായിരുന്നില്ലെന്നും മരണത്തില്‍ മറ്റു കാരണങ്ങള്‍ കണ്ടെത്താന്‍ കഴിയില്ലെന്നും പിതാവ് ബാലന് പറഞ്ഞു. അതേ സമയം വീട്ടില്‍ പൊലിസ് തെളിവെടുപ്പ് നടത്തി. ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ 11 അംഗ സംഘമാണ് തെളിവെടുപ്പ് നടത്തിയത്.
പുസ്തകത്തിലെ കുറിപ്പുകള്‍ പൊലീസ് രക്ഷിതാക്കളെ കാണിച്ചു. മരണത്തെ ഞാന്‍ ഇഷ്ടപ്പെടുന്നുവെന്ന് നോട്ട്ബുക്കില്‍ എഴുതിയിട്ടുണ്ടെന്ന് പൊലിസ് അറിയിച്ചു.
അതേസമയം, ദേവികക്ക് ഓണ്‍ലൈന്‍ പഠന സൗകര്യങ്ങള്‍ ഇല്ലായിരുന്നുവെന്ന മൊഴി രക്ഷിതാക്കള്‍ വീണ്ടും ആവര്‍ത്തിച്ചു.
മങ്കേരി ദളിത് കോളനിയിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി ദേവികയെ കഴിഞ്ഞ തിങ്കളാഴ്ചയാണ് തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തുന്നത്. വീടിന് സമീപം കത്തി ക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാത്തതിന്റെ വിഷമം മകള്‍ പങ്കുവെച്ചിരുന്നതായി മാതാപിതാക്കള്‍ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."