മഹാരാഷ്ട്രയില്‍ ആള്‍ക്കൂട്ടം അഞ്ചു പേരെ തല്ലിക്കൊന്നു
മുംബൈ: ഉത്തരേന്ത്യയില്‍ വീണ്ടും ആള്‍ക്കൂട്ടക്കൊല. മഹാരാഷ്ട്രയിലെ ദുലെ ജില്ലയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘമെന്ന് ആരോപിച്ച് അഞ്ച് പേരെയാണ് ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. ആദിവാസി ഗ്രാമമായ റെയിന്‍പാടയില്‍ സോളാപൂരില്‍ നിന്നെത്തിയ സംഘത്തിലെ അഞ്ചുപേരെയാണ് ആള്‍ക്കൂട്ടം കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ഗ്രാമത്തിലെ ഒരു പെണ്‍കുട്ടിയോട് സംസാരിച്ചതാണ് ഞായറാഴ്ച ചന്തയിലെ ജനക്കൂട്ടത്തെ പ്രകോപിപ്പിച്ചത്. വിശദീകരണത്തിനു കാത്തുനില്‍ക്കാതെ അഞ്ച് പേരെയും വകവരുത്തുകയായിരുന്നെന്ന് പൊലിസ് പറഞ്ഞു. സംഘത്തിലുണ്ടായിരുന്ന രണ്ടുപേര്‍ ജീവനുമായി ഓടി രക്ഷപ്പെട്ടു.
15 പേരെ പൊലിസ് കസ്റ്റഡിയിലെടുത്തു. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവര്‍ സജീവമാണെന്ന് ഇവിടെ പ്രചാരണമുണ്ടായിരുന്നു. ഇവരെന്തിനാണ് ഇവിടെ എത്തിയതെന്നതിനെക്കുറിച്ച് അറിവായിട്ടില്ല. സംഘത്തെ ജനക്കൂട്ടം ആക്രമിക്കുന്നതിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.
ചെന്നൈയിലും അസമിലും സമാന ആക്രമണം ഉണ്ടായിട്ടുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാരോപിച്ച് തമിഴ്നാട്ടില്‍ രണ്ടുപേരെ ആള്‍ക്കൂട്ടം ആക്രമിച്ചെങ്കിലും ഇവരെ പൊലിസ് രക്ഷപ്പെടുത്തിയിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍, പശുക്കശാപ്പ് എന്നിവ ആരോപിച്ച് രാജ്യത്ത് പലയിടത്തും തല്ലിക്കൊല്ലുന്നത് പതിവായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."