ഖത്തറില്‍ അത്യാധുനിക ഡിജിറ്റല്‍ സംവിധാനങ്ങളോടെ ബസ് കാത്തിരിപ്പു കേന്ദ്രം
ദോഹ: രാജ്യത്തെ സാധാരണക്കാരുടെ ആശ്രയമായ ബസ്സ് യാത്ര ഇനി കൂടുതല്‍ സുഗമമവും സൗകര്യപ്രദവുമായും. ഖത്തറില്‍ അത്യാധുനിക ബസ്‌കാത്തിരിപ്പ് കേന്ദ്രത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ പുരോഗമിക്കുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. ബസ് എപ്പോള്‍ കാത്തിരിപ്പ് കേന്ദ്രത്തില്‍ എത്തുമെന്നത് അറിയാനുള്ള സംവിധാനം, സ്മാര്‍ട്ട് കാര്‍ഡ് റീചാര്‍ജിങ് സൗകര്യം എന്നിവ ഉള്‍പ്പെടെ ഹൈടെക് സൗകര്യത്തോടെയുള്ള ബസ്‌കാത്തിരിപ്പ് കേന്ദ്രങ്ങളുടെ രൂപകല്‍പ്പനയാണ് നടന്ന് കൊണ്ടിരിക്കുന്നത്. കാത്തിരിപ്പ് കേന്ദ്രത്തില്‍ 24 മണിക്കൂറും സുരക്ഷാ ക്യാമറകളുടെ നീരീക്ഷണവും എയര്‍ കണ്ടീഷന്‍ സംവിധാനവും ഉണ്ടായിരിക്കും. ബസ് നിലവില്‍ എവിടെയാണ് നില്‍ക്കുന്നതെന്നും വൈകാനിടയുണ്ടോ എന്നത് സംബന്ധിച്ചുമൊക്കെ കാത്തിരിപ്പ് കേന്ദ്രത്തില്‍ നിന്ന് മനസ്സിലാക്കാം.
പുതിയ ബസ്‌കാത്തിരിപ്പ് കേന്ദ്രങ്ങളുടെ നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള പദ്ധതി റിപ്പോര്‍ട്ട് ബന്ധപ്പെട്ട അധികാരികള്‍ക്ക് സമര്‍പ്പിച്ചിണ്ട്. അധികം വൈകാതെ അംഗീകാരം ലഭിക്കുമെന്നാണു പ്രതീക്ഷയെന്നു മുവാസലാത്ത് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഖത്തര്‍ ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചയ്തു.
പദ്ധതിയുടെ പൂര്‍ത്തീകരണ കാലാവധി, നിര്‍മാണ കേന്ദ്രങ്ങള്‍, അവയുടെ എണ്ണം സംബന്ധിച്ച വിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ല. ആഗോള തലത്തില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന ഗതാഗത സാങ്കേതിക വിദഗ്ധരുടെ സഹകരണം ഇതുമായി ബന്ധപ്പെട്ട് മുവാസലാത്ത് അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അത്യാധുനിക സൗക്യങ്ങളോടു കൂടിയ ഒരു ബസ് കാത്തിരിപ്പ് കേന്ദ്രം അടുത്തിടെ ദോഹയില്‍ നടന്ന ഒരു പരിപാടിയില്‍ മുവാസലാത്ത് പ്രദര്‍ശിപ്പിച്ചിരുന്നു.
സ്മാര്‍ട്ട് സൗകര്യങ്ങളോടൊപ്പം നവീകരിച്ച റൂട്ട് മാപ്പും ഇവ ബസ്സില്‍ ലഭ്യമാക്കുന്ന വിധത്തിലുള്ള തയ്യാറെടുപ്പും മൂവാസലാത്ത് നടത്തുന്നുണ്ട്. നവീകരിച്ച റൂട്ട് മാപ്പ് ഖത്തര്‍ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് പ്രോഗ്രാമാണ് മുവാസലാത്തിന്റെ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് തയ്യാറാക്കിയിരിക്കുന്നത്. ട്രാന്‍പോര്‍ട്ട് പ്രോഗ്രാം നടപ്പിലാക്കുന്ന നിരവധി പ്രവര്‍ത്തനങ്ങളിലൊന്നായിരുന്നു ഇത്. രാജ്യത്തെ കുടുതല്‍ ആളുകളെ ബസ് ഉപയോഗിക്കുന്നതിന് പ്രോത്സാപ്പിക്കുന്നതിനായി റൂട്ട് മാപ്പ് നിലവില്‍ എല്ലാഭാഗങ്ങളിലും സ്ഥാപിച്ച് കൊണ്ടിരിക്കുകയാണ്.
ബസ് കാത്തരിപ്പ് കേന്ദ്രത്തില്‍ സ്മാര്‍ട്ട് കാര്‍ഡുകള്‍ റീചാര്‍ജ് ചെയ്യുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തുകയോ അല്ലെങ്കില്‍ ഓണ്‍ലൈന്‍ ബാങ്കിങ് വഴി ഇിതിന് സംവിധാനമൊരുക്കുകയോ ചെയ്താല്‍ നിരവധി പേര്‍ ബസ്സില്‍ യാത്ര ചെയ്യാന്‍ തായാറാകുമെന്ന് ഒരു യാത്രക്കാരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."