റാമോസ് മികച്ച താരം
മാഡ്രിഡ്: യുവേഫയുടെ മികച്ച അന്താരാഷ്ട്ര കളിക്കാരനായി സ്പെയിന് നായകന് സെര്‍ജിയോ റാമോസിനെ തിരഞ്ഞെടുത്തു. യുവേഫയുടെ പുതിയ റാങ്കിങ്ങിലാണ് റാമോസിനെ മികച്ച താരമായി തിരഞ്ഞെടുത്തത്. ഡച്ച് പ്രതിരോധനിരക്കാരനും ലിവര്‍പൂള്‍ താരവുമായ വിര്‍ജില്‍ വാന്‍ഡിക് റാങ്കിങ്ങില്‍ രണ്ടാമതെത്തി.
അത്ലറ്റികോ മാഡ്രിഡിന്റെ ഫ്രഞ്ച് താരം അന്റോയിന്‍ ഗ്രിസ്മാന് ആറാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളു. സ്വിസ് താരം ഹാരിസ് സെഫെറോവിക്, ഉക്രൈന്റെ ആന്ദ്രെ പ്യാറ്റോവ് എന്നിവരാണ് യഥാക്രമം മൂന്ന്, നാല് സ്ഥാനങ്ങളില്‍.
റയലിന്റെ പ്രതിരോധനിരയിലെ മിന്നും താരമായ റാമോസ് പന്തടക്കത്തിലും പാസിങിലും കാണിക്കുന്ന വൈഭവവും ഫൗളുകള്‍ വരുത്തുന്നതില്‍ പിന്നിലാണെന്നതും താരത്തെ വന്‍കരയിലെ മികച്ച കളിക്കാരനാവുന്നതിനു സഹായിച്ചു.
നിലവില്‍ സ്പാനിഷ് ഫുട്ബോള്‍ ടീമിന്റെ നായകനായ റാമോസ് യുവേഫ നാഷന്‍സ് ലീഗിലെ അവസാന മത്സരത്തില്‍ നോര്വെക്കെതിരേ 87 പാസ് കൈമാറിയതില്‍ 82 എണ്ണവും വിജയകരമായിരുന്നു. മൂന്നു തവണ മികച്ച പ്രതിരോധം തീര്‍ത്തപ്പോള്‍ ഒന്നില്‍ പോലും മഞ്ഞക്കാര്‍ഡ് കണ്ടില്ല. ഒരു ഗോളും നേടി. 2016 മുതല്‍ 2018 വരെയുള്ള മൂന്നുവര്‍ഷവും തുടര്‍ച്ചയായി റയലിനെ യുവേഫ ചാംപ്യന്മാരാക്കുന്നതില് പ്രധാന പങ്കുവഹിച്ചതും സെര്‍ജിയോ റാമോസായിരുന്നു. വിവിധ കാര്യങ്ങള്‍ പരിഗണിച്ചാണ് യുവേഫ താരങ്ങളെ തിരഞ്ഞെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."