HOME
DETAILS
MAL
കൊവിഡ് രോഗിയുമായി സമ്പര്‍ക്കം: കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ അടക്കം നിരവധി ആരോഗ്യപ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍
backup
June 05 2020 | 06:06 AM
കോഴിക്കോട്: കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച ഗര്ഭിണിയുമായുള്ള സമ്പര്‍ക്കത്തെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലെ എണ്‍പതോളം ആരോഗ്യപ്രവര്‍ത്തകരെ നിരീക്ഷണത്തിലാക്കി.
മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി ഡോക്ടര്‍മാര്‍ക്കും സര്ജന്മാര്ക്കും പുറമെ ജനറല്‍ ഡോക്ടര്‍മാരും യുവതിയെ പരിശോധിച്ചിരുന്നു. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ നഴ്സുമാര്‍ ആരോഗ്യപ്രവര്‍ത്തകര്‍ അടക്കം നിരീക്ഷണത്തിലാണ്. ഇവരുടെ സ്രവം ഇന്ന് പരിശോധനയ്ക്കയക്കും.
പ്രസവത്തെത്തുടര്‍ന്നുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങളുമായാണ് യുവതി മെഡിക്കല്‍ കോളജിലെത്തിയത്. പ്രസവത്തെ തുടര്‍ന്ന് മെയ് 24 ന് മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റാവുകയും ജൂണ്‍ 2 ന് നടത്തിയ സ്രവപരിശോധനയില്‍ ഫലം പോസിറ്റീവാകുകയും ചെയ്തുവെങ്കിലും ഇവര്‍ക്ക് എവിടെനിന്നാണ് രോഗം ബാധിച്ചതെന്ന് ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."