ആദിവാസി യുവതി യുവാക്കള്‍ പൊലിസിലേക്ക് നിയമന ഉത്തരവ് ഇന്ന് കൈപ്പറ്റും
കല്‍പ്പറ്റ: വയനാട് ജില്ലയിലെ ആദിവാസി ജനവിഭാഗങ്ങളില്‍ നിന്നും സംസ്ഥാന പൊലിസ് സേനയിലേക്ക് നിയമനം ലഭിച്ചവര്‍ക്ക് ഇന്ന് നിയമന ഉത്തരവ് ലഭിക്കും.
സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് വഴിയാണ് 52 പേര്‍ക്ക് നിയമനം ലഭിച്ചത്. തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്യോഗാര്‍ഥികള്‍ക്ക് നിയമന ഉത്തരവ് കൈമാറും. നാല്‍പത് പുരുഷന്‍മാര്‍ക്കും പന്ത്രണ്ട് വനിതകള്‍ക്കുമാണ് പ്രത്യേക ഉത്തരവിലൂടെ സര്‍ക്കാര്‍ നിയമനം നല്‍കിയത്. യാത്ര പുറപെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് പുത്തൂര്‍ വയല്‍ ആയുധസേന ആസ്ഥാനത്ത് സ്വീകരണം നല്‍കി.
പൊലിസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സ്വീകരണം നല്‍കിയത്. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. 52 ഉദ്യോഗാര്‍ഥികളും ബന്ദുക്കളും അടക്കം നൂറ്റിപത്ത് പേരാണ് തിരുവനന്തപുരത്തേക്ക് യാത്ര പുറപെട്ടത്. മൂന്ന് പൊലിസ് വാഹനങ്ങളിലായിരുന്നു യാത്ര. ആഗസ്റ്റ് ഒന്ന് മുതലാണ് പരിശീലനം ആരംഭിക്കുന്നത്.
തൃശൂര്‍ പൊലിസ് അക്കാദമിയിലാണ് പരിശീലനം. ഒന്‍പത് മാസത്തെ പരിശീലനമാണ് ഉള്ളത്. അടിയ, പണിയ, ഊരാളി, കാട്ടു നായിക്ക വിഭാഗങ്ങളില്‍ പെട്ടവര്‍ക്കാണ് നിയമനം ലഭിച്ചത്. വയനാടിന് പുറമെ നിലമ്പൂര്‍, പാലക്കാട്, അട്ടപ്പാടി എന്നിവടങ്ങളിലുമാണ് സമാനമായ രീതിയില്‍ നിയമനം നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."