നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചു, സിഗരറ്റ് കൊണ്ട് പൊള്ളിച്ചു, ഉപദ്രവിച്ചത് മകന്റെ മുന്പില് വെച്ച്; കൂട്ടബലാത്സഗത്തിനിരയായ യുവതിയുടെ വെളിപ്പെടുത്തല്‍
തിരുവനന്തപുരം: യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ ഭര്‍ത്താവും നാല് സുഹൃത്തുക്കളും കസ്റ്റഡിയില്‍. വ്യാഴാഴ്ച്ച വൈകീട്ട് കഠിനംകുളത്താണ് ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്തത്. അബോധാവസ്ഥയിലായ ഇവരെ പിന്നീട് ചിറയന്‍കീഴ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബീച്ച് കാണിക്കാമെന്ന് പറഞ്ഞാണ് ഭര്‍ത്താവ് തന്നെ കുടുംബസുഹൃത്തിന്റെ വീട്ടിലെത്തിച്ചതെന്ന് യുവതി പറഞ്ഞു.അവിടെ വച്ച് ഭര്‍ത്താവ് മദ്യപിച്ചു. തന്നെയും ബലമായി മദ്യം കുടിപ്പിച്ചു. ഭര്‍ത്താവടക്കം ഏഴുപേര്‍ ആ വീട്ടിലുണ്ടായിരുന്നു. അവരെല്ലാവരും പുറത്തേക്ക് പോയി. കുറച്ചുകഴിഞ്ഞ് ഒരാള്‍ അകത്തേക്ക് വന്ന് എന്റെ ശരീരത്തില്‍ പിടിച്ചു. ആ വീട്ടിലുണ്ടായിരുന്ന സ്ത്രീ തന്നോട് ഓടി രക്ഷപ്പെട്ടുകൊള്ളാനും ഇവരൊന്നും ശരിയല്ലെന്നും പറഞ്ഞു.
അഞ്ച് വയസ്സുള്ള മൂത്ത മകന് തന്റെ കൂടെയായിരുന്നു. ഇളയ ആള് ഭര്‍ത്താവിനൊപ്പം പുറത്തുപോയിരുന്നു.ഞാന്‍ കുഞ്ഞുമായി പുറത്തേക്ക് ഇറങ്ങി. അപ്പോള്‍ സുഹൃത്തുക്കള്‍ വന്ന് ഭര്‍ത്താവ് അവിടെ അടിയുണ്ടാക്കുന്നു, ഒന്ന് വരണം എന്ന് പറഞ്ഞു. പുറത്ത് ഒരു വണ്ടിയുണ്ടായിരുന്നു. അതില്‍ എന്നെ കയറ്റിക്കൊണ്ടുപോയി. കാട്ടിലേക്ക് കൊണ്ടുപോയി അവിടെ വച്ച് എന്നെ അവര്‍ ഉപദ്രവിച്ചു. സിഗററ്റ് കൊണ്ട് തുടയില്‍ പൊള്ളിച്ചു. എന്റെ ബോധം നഷ്ടപ്പെട്ടിരുന്നു. മകന്റെ കരച്ചില് കേട്ടാണ് ഉണര്‍ന്നത്
എന്നെയും മോനെയും അവര്‍ അടിച്ചു. അതോടെ മോനെ ഒന്ന് പുറത്തെത്തിക്കണമെന്ന് പറഞ്ഞ് ഞാന്‍ റോഡിലേക്ക് പോയി ഓടി രക്ഷപ്പെട്ടു. ഒരു വണ്ടി കണ്ട് ഞാന്‍ കൈകാണിച്ചു. അയാളാണ് വീട്ടിലെത്തിച്ചത്. - യുവതി പറഞ്ഞു.
വളരെ ക്ഷീണിതയായ യുവതി അബോധാവസ്ഥയിലായതോടെ ആശുപത്രിയിലാക്കുകയും പൊലിസിനെ വിവരമറിയിക്കുകയും ചെയ്തു. ഇപ്പോള്‍ ചിറയന്‍കീഴ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് ഇവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."