ഇടത് മുന്നണി തൊഴിലാളികളെ വഞ്ചിച്ചു: എം.എം.ഹസ്സന്‍
'അധികാരത്തില്‍ വന്നാല്‍ പത്ത് ദിവസത്തിനകം ഫാക്ടറികള്‍ തുറക്കുമെന്നായിരുന്നു വാഗ്ദാനം'
കൊല്ലം: അധികാരത്തില്‍ വന്നാല്‍ പത്തു ദിവസം കൊണ്ട് കശുവണ്ടി ഫാക്ടറികള്‍ തുറക്കുമെന്ന് വാഗ്ദാനം ചെയ്ത ഇടത് മുന്നണി അധികാരത്തില്‍ വന്നപ്പോള്‍ തൊഴിലാളികളെ വഞ്ചിച്ചിരിക്കുകയാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് എം.എം ഹസന്‍.
കേരള കശുവണ്ടി തൊഴിലാളി കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ കൊല്ലം കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ മന്ത്രി മേഴ്‌സികുട്ടി അമ്മ പറയുന്നത് തൊഴിലാളികള്‍ ഓണം വരെ കാത്തിരിക്കണമെന്നാണ്. ഇത് വാഗ്ദാന ലംഘനമാണ്. 100 ദിവസം ആയാലും ഫാക്ടറികള്‍ തുറക്കാന്‍ പോകുന്നില്ല. ഇടതു മുന്നണി അധികാരത്തില്‍ വന്നിട്ട് ഇപ്പോള്‍ 50 ദിവസം കഴിഞ്ഞു. കശുവണ്ടി ഫാക്ടറികള്‍ യു ഡി എഫ് സര്‍ക്കാര്‍ അടച്ചിട്ടിരിക്കുന്നു എന്ന് പറഞ്ഞ് വോട്ട് പിടിച്ച് അധികാരത്തില്‍ വന്നവര്‍ ഇപ്പോള്‍ തൊഴിലാളികളെ മറന്നു. തൊഴിലാളികളെ കബളിപ്പിക്കുന്ന പിണറായി സര്‍ക്കാരിനെതിരെ പ്രക്ഷോഭ പരിപാടികള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
കശുവണ്ടി തൊഴിലാളികള്‍ക്ക് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കൂലി വര്‍ധിപ്പിച്ച് നല്‍കിയത് കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരാണെന്ന് ധര്‍ണയില്‍ മുഖ്യ പ്രഭാഷണം നടത്തിയ കെ .പി .സി .സി വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ചൂണ്ടിക്കാട്ടി. കേരള കശുവണ്ടി തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് വി സത്യശീലന്‍ അധ്യക്ഷനായി. ഡി.സി.സി ഭാരവാഹികളായ അഡ്വ. പി ജര്‍മ്മിയാസ്, എസ് വിപിനചന്ദ്രന്‍, എസ് ശ്രീകുമാര്‍, രമാ ഗോപാലകൃഷ്ണന്‍, കേരള കശുവണ്ടി തൊഴിലാളി കോണ്‍ഗ്രസ് നേതാക്കളായ തച്ചടി സോമന്‍, കെ കെ ശശി, പെരിനാട് മുരളി, ഡോ. സൂര്യദേവന്‍, നാവായിക്കുളം നടരാജന്‍, അഡ്വ. സവിന്‍ സത്യന്‍, ശിവന്‍പിള്ള, അംബികാ രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. മംഗലത്ത് രാഘവന്‍ നായര്‍ സ്വാഗതവും ശൂരനാട് സുഭാഷ് നന്ദിയും പറഞ്ഞു. ചിന്നക്കട റെസ്റ്റ് ഹൗസ് പരിസരത്ത് നിന്നും ആരംഭിച്ച മാര്‍ച്ചിന് പാല്‍ക്കുളങ്ങര ഹരിദാസ്, അയത്തില്‍ ബേബി, കുന്നത്തൂര്‍ സുഭാഷ്, കിളികൊല്ലൂര്‍ ശശി, മുഖത്തല സുഗതന്‍, ആനയടി ശശി, ചക്കാലത്തറ ഗോപാലകൃഷ്ണന്‍, സക്കീര്‍ ഹുസൈന്‍, വി ഡി സുദര്‍ശനന്‍, കെ മധുലാല്‍, ആര്‍ വിജയരാജന്‍ പിള്ള, കൗണ്‍സിലര്‍ അല്‍ഫോണ്‍സ് എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."