ഗുജറാത്ത് ഹൈവേയില്‍ ഗതാഗതം തടസ്സപ്പെടുത്തി സിംഹക്കൂട്ടം!
കാട്ടിലെ രാജാക്കന്മാര്‍ നാട്ടിലിറങ്ങിയാല്‍ എന്തായിരിക്കും അവസ്ഥ. രാജ പെരുമാറ്റം നാട്ടിലും നടക്കുമോയെന്നു ഒരു കൈ നോക്കുമെന്ന് പറഞ്ഞുപോകും ഈ വീഡിയോ കണ്ടാല്‍.
ഗുജറാത്തിലെ തിരക്കേറിയ ഹൈവേയില്‍ ഗതാഗതം തടസ്സപ്പെടുത്തിയാണ് ഒരു കൂട്ടം സിംഹങ്ങളുടെ നില്‍പ്പ്. വാഹനങ്ങള്‍ ചീറിപ്പായുന്നുണ്ടെങ്കിലും അതൊന്നും കാര്യമാക്കാതെ കൂട്ടംകൂടി റോഡില്‍ തന്നെ സിംഹങ്ങള്‍ നിലയുറപ്പിച്ചതും വീഡിയോയില്‍ കാണാം.
പൈപാവാ- റജുല ഹൈവേയിലാണ് അത്യപൂര്‍വ്വ കാഴ്ചവിരുന്നൊരുക്കി സിംഹങ്ങള്‍ അണിനിരന്നത്. ഗുജറാത്തിലെ അംറേലിയില്‍ നിന്ന് ശനിയാഴ്ച ഒരു ഡ്രൈവര്‍ പകര്‍ത്തിയ വീഡിയോയാണ് ഇപ്പോള്‍ എ.എന്‍.ഐ പുറത്തുവിട്ടിരിക്കുന്നത്.
റോഡ് മുറിച്ചുകടന്ന് അപ്പുറത്തു പോവാന്‍ ശ്രമിക്കുകയാണ് സിംഹങ്ങള്‍. എന്നാല്‍ മറുവശത്തു കൂടി വാഹനങ്ങള്‍ നിര്‍ത്താതെ ഓടുന്നതിനാല്‍ മുറിച്ചുകടക്കുന്നത് ബുദ്ധിമുട്ടായി. ഇതിനിടയില്‍ രണ്ടുപേര്‍ ഒന്നും അറിയാതെ ഇരുചക്ര വാഹനത്തിലെത്തുന്നതും വീഡിയോയില്‍ കാണാം.
15 മിനിറ്റിനു ശേഷം മറുവശത്തെ വാഹനങ്ങള്‍ നിര്‍ത്തി സിംഹങ്ങള്‍ക്ക് പോകാന്‍ വഴിയൊരുക്കുകയായിരുന്നു. ഈ ഭാഗത്ത് റോഡിലൂടെ ഇടയ്ക്കിടെ സിംഹങ്ങള്‍ ഇറങ്ങാറുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇടയ്ക്കുണ്ടാകുന്ന അപകടത്തില്‍പ്പെട്ട് സിംഹങ്ങളും മറ്റു മൃഗങ്ങളും മരിക്കാറുണ്ടെന്നും എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
#WATCH Traffic halts on Pipavav-Rajula highway in Gujarat as pride of lions cross the road. pic.twitter.com/qvLF1xZsbd
— ANI (@ANI_news) April 16, 2017
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."