സഊദിയിൽ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ചു മരിച്ചു, കോഴിക്കോട് സ്വദേശിയാണ് റിയാദിൽ മരണപ്പെട്ടത്
റിയാദ്: സഊദിയിൽ കൊവിഡ് ബാധിച്ചു ഇന്ന് ഒരു മലയാളി കൂടി മരണപ്പെട്ടു. കോഴിക്കോട് കൊയിലാണ്ടി അരിക്കുളം പാറക്കുളങ്ങര മീത്തലെ ചെരുതാൽ അബദുള്ളക്കയുടെ മകൻ നിജിൻ (33) ആണ് റിയാദിൽ മരണപ്പെട്ടത്. മലബാർ ഗോൾഡ് റിയാദ് മുറബ്ബ ബ്രാഞ്ചിൽ ജോലി ചെയ്തു വരികയായിരുന്നു. ഒരാഴ്ചയായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.
റിയാദ് മുറുബ്ബ മലബാര്‍ ഗോള്‍ഡ് ബ്രാഞ്ച് ഹെഡ് ആണ് 2011 മുതല്‍ മലബാര്‍ ഗോള്‍ഡിലെ ജീവനകരനാണ്. തിരിവനന്തപുരം ബ്രാഞ്ചില്‍ ജോലിചെയ്യുന്നതിനെടെയാണ് പ്രവാസ ലോകത്തേക്ക് വരുന്നത്. ഭാര്യ ജിമ്മി ആറു വയസും മൂന്ന് വയസുമുള്ള രണ്ട് കുട്ടികള്‍ കുടുംബം റിയാദിലുണ്ട്. മൃതദേഹം കോവിഡ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മോര്‍ച്ചറിയിലേക്ക് മാറ്റി. മറ്റു നടപടികള്‍ക്കായി സാമുഹ്യപ്രവര്‍ത്തകരും സഹപ്രവര്‍ത്തകരും സഹായത്തിനായി രംഗത്തുണ്ട്.
ഇതോടെ, ഇന്ന് മാത്രം സഊദിയിൽ മരണപ്പെട്ടത് രണ്ടു മലയാളികളാണ്. സഊദിയിൽ ഇത് വരെ മരണപെട്ട മലയാളികൾ 51 ആയി ഉയർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."