കൊവിഡില്‍ കേന്ദ്രത്തെ പോലെ സംസ്ഥാന സര്‍ക്കാരും വരുത്തിയത് ഗുരുതര വീഴ്ച: മുസ്ലിം ലീഗ്
മലപ്പുറം: കേന്ദ്ര സര്‍ക്കാറിനെ പോലെ ഗുരുതരമായ വീഴ്ചകളാണ് സംസ്ഥാന സര്‍ക്കാറും കൊവിഡ് വിഷയത്തില്‍ വരുത്തുന്നതെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ മലപ്പുറത്ത് ചേര്‍ന്ന മുസ്ലിംലീഗ് ഉന്നതാധികാര സമിതി യോഗം വിലയിരുത്തി. സംസ്ഥാനത്ത് ക്വാറന്റൈന് സൗകര്യം ഉണ്ടെന്നായിരുന്നു സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നത്.
ഇപ്പോഴാകട്ടെ ക്വാറന്റൈന് സൗകര്യം ഇല്ലാത്ത സ്ഥിതിയാണ്. എല്ലാവരോടും ഹോം ക്വാറന്റൈനിനു പോകാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. വേണ്ടത്ര സൗകര്യം സര്ക്കാറിനില്ലെന്നു ഇതോടെ വ്യക്തമായിരിക്കുകയാണ്. ക്വാറന്റൈന് സൗകര്യത്തിനായി സ്ഥാനപനങ്ങള്‍ വിട്ടുകൊടുക്കാന്‍ തയാറായിട്ടും അതു ഉപയോഗപ്പെടുത്താന്‍ സര്‍ക്കാര്‍ തയാറാവാത്തത് നിരാശജനകമാണെന്ന് യോഗം വിലയിരുത്തി.
കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകള്‍ പ്രവാസികളുടെ കാര്യം അടിയന്തിര പ്രാധാന്യത്തിലെടുക്കണം. ചാര്‍ട്ടേഡ് വിമാനത്തിന്റെ കാര്യത്തില്‍ അനാവശ്യമായ സാങ്കേതിക തടസ്സങ്ങള്‍ സൃഷ്ടിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.
കേരള കോണ്‍ഗ്രസ് വിഷയത്തില്‍ പ്രശ്ന പരിഹാരമാണ് പ്രധാനം. ഇത് മുസ്ലിംലീഗ് ചര്‍ച്ച ചെയ്തിട്ടുണ്ട്. ആവശ്യമെങ്കില്‍ കേരളാ കോണ്‍ഗ്രസുമായി ചര്‍ച്ചകള്‍ തുടരും. മലപ്പുറത്തെ അപഹസിക്കുന്ന സമീപനത്തില്‍ നിന്നും ബി.ജെ.പി നേതാക്കള്‍ വിട്ടു നില്‍ക്കണം. മലപ്പുറത്തെ പഠിക്കാന്‍ കേന്ദ്ര മന്ത്രിമാര്‍ തയാറാവുകയാണ് വേണ്ടത്. ഇബ്റാഹീം കുഞ്ഞുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസ്ഥാന മുസ്ലിംലീഗ് കമ്മറ്റിക്കു യാതൊരു പരാതിയിലും ലഭിച്ചിട്ടില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."