ജനവാസ കേന്ദ്രത്തില്‍ കക്കൂസ് മാലിന്യം തള്ളി
പൂച്ചാക്കല്‍: ജനവാസ കേന്ദ്രത്തില്‍ കക്കൂസ് മാലിന്യം തള്ളിയത് ജീവിതം ദുസഹമാക്കി. പൂച്ചാക്കല്‍ തളിയാപറമ്പ് റോഡിലെ കലിങ്കിനോട് ചേര്‍ന്നാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ കക്കൂസ് മാലിന്യം തള്ളിയത്.
രാവിലെ ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മാലിന്യം തള്ളിയതായി കണ്ടെത്തിയത്. ജപ്പാന് കുടിവെള്ള വിതരണത്തിന്റെ മാന്ഹോളിനോട് ചേര്‍ന്നാണ് മാലിന്യം തള്ളിയിരിക്കുന്നത്. ഈ ഭാഗത്ത് കുടിവെള്ള വിതരണ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി.
കടിവെള്ളം പൈപ്പില്‍ കൂടി പമ്പ് ചെയ്യാത്ത സമയത്ത് കക്കൂസ് മാലിന്യം ഉള്‍പ്പെടെയുള്ളവ പൈപ്പില്‍ കടക്കാന്‍ ഇടയുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ദൂര സ്ഥലങ്ങളില്‍ നിന്നും കൊണ്ടുവരുന്ന ശുചി മുറി മാലിന്യം ഉള്‍പ്പെടെയുള്ളവ ജനവാസ കേത്രങ്ങളിലും ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന തരത്തിലും നിക്ഷേപിക്കുന്നതിനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."