പെഷാവര്‍ കൂട്ടക്കൊല: സൂത്രധാരന്‍ കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: പെഷാവറിലെ സൈനിക സ്കൂളില്‍ നിരവധി കുട്ടികള്‍ ഉള്‍പ്പെടെ 144 പേരെ കൂട്ടക്കുരുതി നടത്തിയ കേസിലെ സൂത്രധാരന്‍ യു.എസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. സംഭവം പാകിസ്താന് സ്ഥിരീകരിച്ചിട്ടുണ്ട്. 2014 ഡിസംബര്‍ 16നായിരുന്നു സ്കൂളില്‍ ആക്രമണം നടന്നത്.
പാക് താലിബാനാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നത്. സംഭവത്തിന്റെ സൂത്രധാരനായ ഉമര്‍ മന്‍സൂര്‍ എന്ന ഉമര്‍ നരെയാണ് മറ്റു തീവ്രവാദികള്‍ക്കൊപ്പം കൊല്ലപ്പെട്ടതെന്നു സൈന്യം അറിയിച്ചു. ഖ്വാരി സൈഫുല്ലയെന്ന തീവ്രവാദിയും കൊല്ലപ്പെട്ടിട്ടുണ്ട്. അഫ്ഗാന് അതിര്‍ത്തിയോടു ചേര്‍ന്നുള്ള നന്ഗരാര് പ്രവിശ്യയില്‍ ശനിയാഴ്ചയായിരുന്നു ആക്രമണം.
പെഷാവര്‍ സ്കൂള്‍ കൂട്ടക്കൊലയുടെ സൂത്രധാരനടക്കം കൊല്ലപ്പെട്ടതായി വിശ്വസനീയ കേന്ദ്രങ്ങളില്‍നിന്നു തെളിവു ലഭിച്ചതായി പാക് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. കഴിഞ്ഞ മെയ് 25ന് ഉമര്‍ മന്‍സൂറിനെ ആഗോള ഭീകരനെന്നു യു.എസ് പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്നാണ് കേന്ദ്രീകൃത ആക്രമണം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."