അവാര്‍ഡിന്റെ തിളക്കത്തില്‍ റാഷിദ്
തൃക്കരിപ്പൂര്‍: മ്യാംഗ്സ്റ്റര്‍ എന്ന ആദ്യ ഷോട്ട് ഫിലിമിന് തന്നെ രണ്ട് അവാര്‍ഡുകള്‍ ലഭിച്ചതിന്റെ സന്തോഷത്തിലാണ് നവവാഗത സംവിധായകനായ വലിയപറമ്പ മാവിലാക്കടപ്പുറത്തെ റാഷിദ്. ഫര്‍ക്ക ഇന്റര്‍നാഷണല്‍ ഷോട്ട് ഫിലിം അവാര്‍ഡ്, കോഴിക്കോട് എന്‍.ഐ.ടിയുടെ മികച്ച ഷോട്ട് ഫിലിം അവാര്‍ഡ് എന്നിവയാണ് തന്റെ ആദ്യ ഷോട്ട് ഫിലിമിലൂടെ റാഷിദിന് ലഭിച്ചത്. സലീം പാണ്ട്യാലയാണ് പ്രധാന കഥാപാത്രം.
അവസാനമായി ചെയ്ത 'റെഡ്' എന്ന ഷോട്ട് ഫിലിമിന് ലോകാന്തര ചലച്ചിത്ര വേദിയായ സൗത്ത് കൊറിയന്‍ ബുസാന്‍ മിനി ഷോട്ട് ഫിലിം അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ഇവയ്‌ക്കൊക്കെ റാഷിദ് തന്നെയാണ് രചന, സംവിധാനം, കാമറ എന്നിവ കൈകാര്യം ചെയ്യുന്നത്. രാജേഷ് ഹബ്ബര്‍ കേന്ദ്രകഥാപാത്രമായ റെഡിന് പ്രത്യേക ജൂറി അംഗീകാരമടക്കം നാല് പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. ജീസസ് മുഹമ്മദാണ് പ്രൊഡ്യൂസര്‍. സമീപകാലത്തെ ഏറ്റവും ചിലവേറിയ ഹൃസ്വചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."