HOME
DETAILS

ലക്ഷണങ്ങളില്ലാത്ത രോഗവാഹകരെ കണ്ടെത്താന്‍ തിങ്കളാഴ്ച മുതല്‍ കോവിഡ് ദ്രുത പരിശോധന ആരംഭിക്കുന്നു

  
backup
June 06 2020 | 03:06 AM

covid-issue-monday-started-antibody-test-1234

തിരുവനന്തപുരം: കൊവിഡ് വ്യാപനം സംസ്ഥാനത്ത് മൂന്നക്കം കടന്നതോടെ ആരോഗ്യ വകുപ്പ് കൂടുതല്‍ നടപടികളിലേക്ക്. സംസ്ഥാനത്ത് സ്ഥിതിഗതികള്‍
രൂക്ഷമാകുകയാണെന്ന് ഇന്നലെ മുഖ്യമന്ത്രി അറിയിച്ചിരുന്നു.സംസ്ഥാനം നേരിടുന്നത് അസാധാരണ വെല്ലുവിളിയാണെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. അതുകൊണ്ടുതന്നെ തിങ്കളാഴ്ച മുതല്‍ കോവിഡ് ദ്രുത പരിശോധന ആരംഭിക്കുകയാണ്.

ലക്ഷണങ്ങളില്ലാത്ത രോഗവാഹകരെ കണ്ടെത്താന്‍ ലക്ഷ്യമിട്ടാണ് പരിശോധന നടത്തുന്നത്. സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെടുന്നവര്‍ കൂടുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. ഉറവിടം അജ്ഞാതമായ രോഗ ബാധിതര്‍ കൂടുതല്‍ ആയതോടെയാണ് രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത വൈറസ് വാഹകരെ കണ്ടെത്താന്‍ ഉള്ള ആന്റിബോഡി പരിശോധന ആരംഭിക്കുന്നത്.

ഇതിനായി പതിനാലായിരം പരിശോധന കിറ്റുകള്‍ ഐ.സി.എം.ഐര്‍ ലഭ്യമാക്കിയിട്ടുണ്ട്. 10000 വിവിധ ജില്ലകള്‍ക്ക് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലും 5000 എണ്ണം വീതം മറ്റു ജില്ലകളിലും എത്തിച്ചു. വരും ദിവസങ്ങളില്‍ ഇതു സംബന്ധിച്ച പരിശീലനം നല്‍കിയതിന് ശേഷം തിങ്കളാഴ്ച മുതല്‍ വ്യാപക പരിശോധന തുടങ്ങും.
എച്ച്എല്‍എല്‍ കമ്പനിയുടെ കിറ്റുകളാണ് ആന്റി ബോഡി പരിശോധനകള്‍ക്ക് ഉപയോഗിക്കുന്നത്. രക്തം എടുത്ത് പ്ലാസ്മ വേര്‍തിരിച്ച്, അത് ഉപയോഗിച്ചാണ് ദ്രുത പരിശോധന. അഞ്ച് എംഎല്‍ രക്തമാണ് പരിശോധനക്കായി ഉപയോഗിക്കുക.40000 കിറ്റുകള്‍ മൂന്ന് ദിവസം കൊണ്ട് കിട്ടും എന്ന് അറിയിച്ചിട്ടുണ്ട്. ഒരാഴ്ച 15000 വരെ ആന്റിബോഡി നടത്താന്‍ ഉദ്ദേശിക്കുന്നു.
ഒരാഴ്ച പതിനയ്യായിരം ആന്റിബോഡി ടെസ്റ്റുകള്‍ നടത്താനാണ് തീരുമാനം. സമൂഹ വ്യാപനം ഉണ്ടോ എന്ന് പരിശോധിക്കാനാണ് നടപടി.

പാലക്കാട്ട് ജില്ലയില്‍ മാത്രം ഇന്നലെ നാല്‍പത് പുതിയ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മലപ്പുറത്ത് 18 പേര്‍ക്കാണ് രോഗം. പത്തനംതിട്ടയില്‍ പതിനൊന്ന് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 128 ഹോട്ട് സ്പോട്ടുകളാണ് സംസ്ഥാനത്ത് ഇതുവരെ ഉള്ളത്. വയനാട് മൂന്ന് കണ്ണൂര്‍ കോഴിക്കോട് ഓരോന്ന് വീതവും പുതിയ ഹോട്ട് സ്പോട്ടുകള്‍ ഇന്നലെ മാത്രം ഉണ്ടായിട്ടുണ്ട്.

ആന്റിബോഡി ടെസ്റ്റ് പോസിറ്റീവ് ആയാല്‍ പിസിആര്‍ ടെസ്റ്റ് നടത്തും. വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമായി 177033 പേരാണ് ഇതുവരെ എത്തിയത്. ഇതില്‍ 30363 പേര്‍ വിദേശത്തുനിന്ന് എത്തിയതാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് 146670 പേര്‍ വന്നു.
ഇതില്‍ 93783 പേര്‍ തീവ്രരോഗവ്യാപന മേഖലകളില്‍നിന്ന് വന്നതാണ്. 63 ശതമാനം പേര്‍. റോഡ് വഴി 79 ശതമാനം പേരും റെയില്‍ വഴി 10.8 ശതമാനം ആളുകളും എത്തിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  36 minutes ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  an hour ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  an hour ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  2 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  2 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  2 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  2 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  3 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  3 hours ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  12 hours ago