ജില്ലയില്‍ കുടിവെള്ള വിതരണം കാര്യക്ഷമമാക്കും
കോഴിക്കോട്: സൂര്യാഘാതം, സൂര്യാതപം എന്നിവയെ സംസ്ഥാനത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയിലെ കുടിവെള്ള വിതരണം കാര്യക്ഷമമാക്കുമെന്ന് ജില്ലാ കലക്ടര്‍ എസ്.സാംബശിവ റാവു പറഞ്ഞു. കൊടുംചൂടില്‍ കുടിവെള്ള ക്ഷാമം നേരിടാന്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ വാട്ടര്‍ കിയോസ്ക്കുകള്‍ സ്ഥാപിക്കും. സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് ജില്ലാ കലക്ടര്‍മാര്‍ക്ക് അനുവദിച്ച തുകയില്‍ നിന്നും സൂര്യാതപമേറ്റാല്‍ അടിയന്തര സഹായം എത്തിക്കുന്നതിനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ നടപ്പിലാക്കി വരുന്ന കിണറുകള്‍, കുളങ്ങള്‍, ചെക്ക് ഡാമുകള്‍ എന്നിവയുടെ പുനരുജ്ജീവനം, കിണര്‍ റീച്ചാര്‍ജ്ജ് ചെയ്യല്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കും. കുടിവെള്ള വിതരണത്തിന് നിലവിലെ ഉത്തരവ് അനുസരിച്ച് ചെലവഴിക്കാവുന്ന തുകയില്‍ കൂടുതല്‍ ഫണ്ട് ആവശ്യമെങ്കില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ബന്ധപ്പെട്ട വകുപ്പുകള്‍ക്കും എസ്.ഡി.ആര് ഫണ്ട് ലഭ്യമാക്കും. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ കുടിവെള്ള വിതരണത്തിന് നേതൃത്വം നല്കാന് ചാര്‍ജ്ജ് ഓഫിസറെ നിയമിക്കാന്‍ തദ്ദേശസ്വയംഭരണസ്ഥാപന അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൈപ്പുകള്‍, ടാപ്പുകളുടെ റിപ്പെയറുകള്‍, മറ്റ് ചെറിയ അറ്റകുറ്റപണികള്‍ക്ക് 25000 രൂപ വരെയുള്ള പ്രപ്പോസലുകള്‍ അനുമതി ലഭ്യമാക്കും.
ജിപിഎസ് ട്രാക്കിങ്ങ് സംവിധാനത്തോടെയുള്ള ടാങ്കറില്‍ കുടിവെള്ള വിതരണം നടത്താന്‍ തീരുമാനമായതായും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."