കുണ്ടംകുഴിയിലെ കുട്ടിവനത്തില്‍ ഇനി പ്ലാവുകളാണ് താരം
കുണ്ടംകുഴി: കുണ്ടംകുഴി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ കുട്ടിവനത്തില്‍ ഇനി മുതല്‍ പ്ലാവുകള്‍ താരം. ചക്ക സംസ്ഥാന ഫലമായി തെരഞ്ഞെടുത്തതിന്റെ ഭാഗമായാണ് സ്കൂളിന്റെ ജൈവ വൈവിധ്യ പാര്‍ക്കായ കുട്ടിവനത്തില്‍ ഇക്കോ ക്ലബ് പ്രവര്‍ത്തകര്‍ വ്യത്യസ്ത ഇനം പ്ലാവിന് തൈകള്‍ നട്ടത്.
കുട്ടിവനം കഴിഞ്ഞവര്‍ഷമാണ് ജൈവവൈവിധ്യ പാര്‍ക്കാക്കി മാറ്റിയത്. വിവിധയിനം നാട്ടുമാവുകള്‍, അത്തി, ലക്ഷ്മിതരു, ഉങ്ങ് ,വാക, കണിക്കൊന്ന, പേര തുടങ്ങി നിരവധി വൃക്ഷങ്ങളും ചെടികളും ജൈവവൈവിധ്യ പാര്‍ക്കില്‍ വളരുന്നുണ്ട്. അന്‍പതോളം പ്ലാവിന് തൈകളാണ് ഇപ്പോള്‍ ഇക്കോ ക്ലബിന്റെ നേതൃത്വത്തില്‍ നട്ടത്. അര ഏക്കറോളം ചെങ്കല്‍ പാറയാണ് ജൈവവൈവിധ്യ പാര്‍ക്കാക്കി മാറ്റിയത്. ഇത് ഒരേക്കര്‍ സ്ഥലത്തേക്ക് വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്.
പ്ലാവിന്‍തൈ നടല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനധ്യാപകന് കെ. അശോക, സീനിയര്‍ അസി. പി. ഹാഷിം, കണ്‍വീനര്‍ പി.കെ ജയരാജന്, പുഷ്പരാജന്‍, ഷൈന, സി. പ്രശാന്ത്, സത്യനാരായണന്, കെ. അശോകന്, പത്മനാഭന്, പീതാംബരന്, അബ്ദുല്റഹ്മാന്, ആന്റണി സിനീഷ്, അനൂപ് പെരിയല്‍, ശ്രീജ, മുഹ്സീന, നൃപന് മുരളി, അദ്വൈത് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."