തേഞ്ഞിപ്പലത്ത് മോഷ്ടാക്കള്‍ വിലസുന്നു
പള്ളിക്കല്‍: തേഞ്ഞിപ്പലം പൊലിസ് സ്റ്റേഷന് പരിധിയില്‍ ഒരാഴ്ചക്കുള്ളില്‍ കവര്‍ച്ചാ ശ്രമം നടന്നത് നാലിടത്ത്. രണ്ട് വീടുകളിലും രണ്ട് സ്ഥാപനങ്ങളിലുമാണ് മോഷണ ശ്രമം നടന്നത്.
ഇതോടെ രാത്രിയിലെ പെട്രോളിങ് പൊലിസ് ശക്തമാക്കി. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് പുത്തൂര്‍ പള്ളിക്കലില്‍ അങ്കപ്പറമ്പിനടുത്ത് വീട്ടില്‍ ആദ്യ മോഷണ ശ്രമം നടക്കുന്നത് ഇവിടെ വാതിലിന്റെ പുറമെയുള്ള ലോക്ക് തകര്‍ത്തെങ്കിലും ഉള്ളിലെ ലോക്ക് തകര്ക്കാനാവാത്തതിനാല് മോഷ്ടാക്കള്‍ക്ക് അകത്ത് കടക്കാനായില്ല.
തൊട്ടടുത്ത ദിവസം ഇവിടെ നിന്നും 100 മീറ്ററകെലെയുള്ള വീട്ടില്‍ മുന്‍വശത്തെ വാതിലിന്റെ പലക തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കയറിയത്. ഇവിടെയും സംഭവ ദിവസം വീട്ടില്‍ ആളില്ലായിരുന്നു. വീട്ടില്‍ സ്വര്‍ണവും പണവും സൂക്ഷിക്കാത്തതിനാല്‍ ഒന്നും നഷ്ടപ്പെട്ടിരുന്നില്ല. പിന്നീട് ദേശീയപാത സ്പിന്നിങ് മില്ലിന് ടൗണിലെ സ്റ്റേഷനറിക്കടയില്‍ പൂട്ട് പൊളിച്ച് അകത്ത് കടന്ന മോഷ്ടാക്കള്‍ പന്ത്രണ്ടായിരം രൂപയോളം വില വരുന്ന സിഗരറ്റുകളും കടയിലുണ്ടായിരുന്ന പതിനായിരം രൂപയുമാണ് മോഷ്ടിച്ചത്.
അതേ ദിവസം തന്നെ ഇടിമുഴിക്കല്‍ അങ്ങാടിയിലെ മെഡിക്കല്‍ സ്റ്റോറിന്റെ പൂട്ട് പൊളിച്ച് അകത്തുകടന്ന് കടയില്‍ ആകെയുണ്ടായിരുന്ന 50 രൂപ മോഷ്ടാക്കള്‍ കൊണ്ട് പോയി. മോഷണവുമായി ബന്ധപ്പെട്ട് സ്പിന്നിങ് മില്ലിലെ കടയുടമ മണലില്‍ പ്രസാദ് മാത്രമാണ് കേസെടുക്കുന്നതിനായി രേഖാമൂലം പരാതി നല്‍കിയത്. മോഷ്ടാക്കളെ പിടികൂടുന്നതിനായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി തേഞ്ഞിപ്പലം എസ്.ഐ സി.കെ നാസര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."