ടൈംസ് നൗ ചാനലിന്റെ വിവാദ അഭിമുഖം പുറത്ത്
ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ഥി നേതാവ് കനയ്യകുമാറിനെ രാജ്യദ്രോഹിയാക്കാന്‍ പാടുപെട്ട ടൈംസ് നൗ ചാനല്‍ പ്രമുഖ പണ്ഢിതന് സാക്കിര്‍ നായിക്കിനെതിരേയും കരുക്കള്‍ നീക്കിയതായി വാര്‍ത്ത. സാക്കിറുമായി ചാനല്‍ നടത്തിയ രണ്ട് അഭിമുഖങ്ങളുടെ ഓഡിയോയാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നത്.
ടൈംസ് നൗവിന്റെ മുംബൈ ബ്യൂറോ ചീഫ് മേഘ പ്രസാദ് സാക്കിര്‍ നായിക്കിനോട് സംസാരിക്കുന്നതാണ് ഓഡിയോയിലുള്ളത്. മക്കയിലുള്ള അദ്ദേഹവുമായി ഫോണിലൂടെ നടന്ന ആദ്യ ഇന്റര്‍വ്യൂ സ്വാഭാവികമായി അവസാനിക്കുന്നതാണ് ആദ്യ ഘട്ടം.
എന്നാല്‍ കുറച്ചു കഴിഞ്ഞ് മേഘ വീണ്ടും സാക്കിര്‍ നായിക്കിനെ വിളിക്കുകയും ചാനലില്‍ വലിയ സാങ്കേതിക തകരാര്‍ സംഭവിച്ചെന്നും റെക്കോര്‍ഡ് ചെയ്തത് നഷ്ടമായെന്നും പറയുന്നതാണ് രണ്ടാം ഘട്ടം.
എന്നാല്‍ ഇന്റര്‍വ്യൂവിന്റെ റെക്കോര്‍ഡ് തന്റെ കൈയിലുണ്ടെന്നും നല്‍കാമെന്നും സാക്കിര്‍ പറഞ്ഞുവെങ്കിലും അഭിമുഖം വീണ്ടും നടത്തണമെന്ന നിലപാടില്‍ മാധ്യമപ്രവര്‍ത്തക വാശിപിടിക്കുകയായിരുന്നു.
തുടര്‍ന്ന് സാക്കിര്‍ വീണ്ടും അഭിമുഖത്തിന് സമ്മതിക്കുകയാണ്. എന്നാല്‍ ഇതില്‍ വളരെ പ്രകോപനപരമായ ചോദ്യങ്ങളാണ് മേഘ ഉന്നയിക്കുന്നത്. ഇത് മനസിലാക്കിയ നായിക്ക് എന്തു കൊണ്ടാണ് ആദ്യ അഭിമുഖം സ്വീകരിക്കാത്തതെന്ന് ചോദിക്കുന്നതിന് കൃത്യമായ മറുപടി ലഭിക്കുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."